Piaggio Vespa Electric models unveiled source: Piaggio
Automobile

ഫുള്‍ മെറ്റല്‍ ബോഡി, 100 കിലോമീറ്റര്‍ വരെ റേഞ്ച്; വരുന്നു വെസ്പയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍

EICMA 2026ല്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ ഗ്രൂപ്പിന്റെ ജനപ്രിയ മോഡല്‍ ആയ വെസ്പയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: EICMA 2026ല്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ ഗ്രൂപ്പിന്റെ ജനപ്രിയ മോഡല്‍ ആയ വെസ്പയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി അവതരിപ്പിച്ചു. രണ്ട് വകഭേദങ്ങളിലും രണ്ട് വ്യത്യസ്ത ബാറ്ററി ശേഷികളിലുമാണ് ഇവ ലഭ്യമാകുക.

വെസ്പ ഇലക്ട്രിക്ക എന്നറിയപ്പെടുന്ന ഈ ശ്രേണിയെ 45 സീരീസ്, 70 സീരീസ് എന്നിങ്ങനെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. 45 സീരീസില്‍ 2.3kwh ലിഥിയം അയോണ്‍ ബാറ്ററി പായ്ക്കും ഇതോടൊപ്പം 3.1kw ഹബ് മൗണ്ടഡ് മോട്ടോറും നല്‍കിയിരിക്കുന്നു. ഇതിന്റെ പരമാവധി വേഗം 45 കിലോമീറ്റര്‍ ആണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.

70 സീരീസില്‍ 4.2kwh ലിഥിയം അയോണ്‍ ബാറ്ററി പായ്ക്കും 4kw ഹബ് മൗണ്ടഡ് മോട്ടോറുമാണുള്ളത്. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 67 കിലോമീറ്ററാണ്. ഏകദേശം 100 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പ്രതീക്ഷിക്കുന്നത്.

പൂര്‍ണമായും ലോഹത്താലുള്ള ബോഡിയാണ് ഇതിനുള്ളത്. 45 സീരീസില്‍ മുന്നിലും പിന്നിലും 12 ഇഞ്ച് വീലുകളും ട്യൂബ് ലെസ് ടയറുകളും 70 സീരീസില്‍ മുന്നില്‍ 12 ഇഞ്ചും പിന്നില്‍ 11 ഇഞ്ചും വരുന്ന വീല്‍ സജ്ജീകരണവുമാണ് ഉള്ളത്. ഇരു സ്‌കൂട്ടറുകളിലും മുന്നില്‍ 200 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 140 എംഎം ഡ്രം ബ്രേക്കുമാണുള്ളത്.

70 സീരീസില്‍ സിംഗിള്‍ ചാനല്‍ എബിഎസ് സൗകര്യം ഉണ്ട്. 45 സീരീസ് മോഡലുകളില്‍ വെസ്പയുടെ തനത് ഡിസൈന്‍ ശൈലിയോട് ചേര്‍ന്നുനില്‍ക്കുന്ന, അനലോഗ് ശൈലിയിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഉള്ളത്. 70 സീരീസില്‍ 4.3 ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയാണുള്ളത്. ഇതില്‍ മാപ്പ് നാവിഗേഷനും സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാണ് സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തുക എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.

 Piaggio Vespa Electric models unveiled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2232 കോടിയുടെ അധിക ബാധ്യത; ജിഎന്‍എയില്‍ നിന്ന് പിണറായിയുടെ കാലത്തും വാങ്ങി'

രണ്ടുകുട്ടികളിൽ കൂടുതലുള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വിലക്ക് : നിയമം കാലഹരണപ്പെട്ടു; നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി

'ഇന്ത്യക്കെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ചു': പ്രശാന്ത് ഭൂഷണെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

'ഇതൊന്നും കാണാൻ അച്ഛ ഇല്ലല്ലോ, ചിലപ്പോൾ മനുഷ്യനായി ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ മുകളിലിരുന്ന് ചെയ്യുന്നതായിരിക്കും'; അമൃത സുരേഷ്

അഭിമാന നിമിഷം, യുഎഇയില്‍ മലയാളി വനിതയ്ക്ക് ആദരം; പ്രസിഡന്റിന്റെ പ്രത്യേക അതിഥി