Renault Triber source: Renault
Automobile

നിറയെ യാത്രക്കാരുമായി സുഖകരമായ യാത്ര, കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍; റെനോ ട്രൈബര്‍ അപ്‌ഡേറ്റ് പതിപ്പ് ലോഞ്ച് സെപ്റ്റംബര്‍ അവസാനം

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോയുടെ എസ് യുവി മോഡലായ ട്രൈബറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ സെപ്റ്റംബര്‍ അവസാനം വിപണിയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോയുടെ എസ് യുവി മോഡലായ ട്രൈബറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ സെപ്റ്റംബര്‍ അവസാനം വിപണിയില്‍. മുന്‍ പതിപ്പിനെ അപേക്ഷിച്ച് കരുത്തുറ്റ എന്‍ജിനാണ് പുതിയ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത.

നാച്ചുറലി ആസ്പിറേറ്റഡ് 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് പകരം ടര്‍ബോ പെട്രോള്‍ എന്‍ജിനുമായാണ് വിപണിയില്‍ എത്തുക. നിറയെ യാത്രക്കാരും ലഗേജുകളുമായുള്ള യാത്രയ്ക്ക് പഴയ എന്‍ജിന്‍ പോരാ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ എന്‍ജിന്‍ വരുന്നത്. റെനോ കിഗറില്‍ ഉപയോഗിച്ചിരിക്കുന്ന അതേ എച്ച്ആര്‍10 ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പുതിയ മോഡലിന് കരുത്തുപകരുക.

പുതിയ എന്‍ജിന്‍ ക്രമീകരിക്കുന്നതിന് ആവശ്യമായ പ്ലാറ്റ്‌ഫോമും റെനോ വികസിപ്പിച്ചിട്ടുണ്ട്. റെനോ ഗ്രൂപ്പ് എന്‍ട്രി പ്ലാറ്റ്‌ഫോം എന്ന പേരിലാണ് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്. പുതിയ എന്‍ജിന്‍ 99 ബിഎച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് യൂണിറ്റാണ് എന്‍ജിനിലുള്ളത്. ഫൈവ് സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും.

കൂടാതെ സിഎന്‍ജി പതിപ്പും പ്രതീക്ഷിക്കുന്നുണ്ട്. സബ് ഫോര്‍ മീറ്റര്‍ എംപിവി വിഭാഗത്തില്‍ വരുന്ന വാഹനത്തിന് നിലവിലെ പതിപ്പിനെ അപേക്ഷിച്ച് 80,000 രൂപ മുതല്‍ 90,000 രൂപ വരെ അധിക വില വരുമെന്നാണ് കരുതുന്നത്. നിലവിലെ പതിപ്പിന് 5.81 ലക്ഷം രൂപ മുതല്‍ 8.69 ലക്ഷം രൂപ വരെയാണ് വില വരുന്നത്. ടര്‍ബോ സിവിടി വേര്‍ഷന് ഇതില്‍ കൂടുതല്‍ വില വരും.

Renault Triber with 1.0 Turbo Petrol Engine Launch by September end

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഖാർഗെയുടെ വേദിയിലെ ശുദ്ധികലശം ക്രിമിനൽ കുറ്റം; എഫ്ഐആർ ഇടാൻ പ്രധാനമന്ത്രി നിർദ്ദേശിക്കണം': രാഹുൽ ഗാന്ധി

'ഇടുക്കിയുടെ ആത്മാവിനെ മുറിച്ചുമാറ്റരുത്'; മൂവാറ്റുപുഴ ജില്ലാ രൂപീകരണ നീക്കത്തിനെതിരെ കേരള കോൺഗ്രസ് (ജോസഫ്)

നാദാപുരത്ത് വൻ കവർച്ച; 92 ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷം രൂപയുടെ മൊബൈലുകൾ കവർന്നു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 766 lottery result

'ആരില്‍ നിന്നും കടപ്പാട് പ്രതീക്ഷിക്കരുത്, അതൊരു മണ്ടന്‍ ആലോചന'; ഗിരീഷ്-നസ്‌ലെന്‍ വിവാദങ്ങള്‍ക്കിടെ ചര്‍ച്ചയായി വിനീതിന്റെ വാക്കുകള്‍