Royal Enfield Bullet Source: Royal Enfield
Automobile

സന്തോഷ വാര്‍ത്ത! ജനപ്രിയ ബുള്ളറ്റുകളുടെ വില കുറയ്ക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

350 സിസി എന്‍ഫീല്‍ഡിന്റെ വില 22,000 രൂപ വരെ കുറയ്ക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബുള്ളറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി റോയല്‍ എന്‍ഫീല്‍ഡ്. സെപ്റ്റംബര്‍ 22 മുതല്‍ ജനപ്രിയ മോഡലായ 350 സിസി എന്‍ഫീല്‍ഡിന്റെ വില 22,000 രൂപ വരെ കുറയ്ക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ മോട്ടോര്‍സൈക്കിള്‍, സര്‍വീസ്, അപ്പാരല്‍സ്, ആക്സസറീസ് ശ്രണിയിലുടനീളം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ നീക്കം രാജ്യത്തുടനീളമുള്ള വാഹന പ്രേമികള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് 350 സിസി വാങ്ങുന്നതിന് പ്രയോജനകരമാകും. 350 സിസിയില്‍ കൂടുതലുള്ള ശ്രേണിയുടെ വിലകള്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ അനുസരിച്ച് മാറുമെന്നും കമ്പനി അറിയിച്ചു.

മോട്ടോര്‍സൈക്കിളുകള്‍ പുതിയ വിലയോടെ 2025 സെപ്റ്റംബര്‍ 22 മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. സെപ്റ്റംബര്‍ 22 മുതല്‍, പുതുക്കിയ വിലകള്‍ എല്ലാ ഡീലര്‍ഷിപ്പുകളിലും പ്രാബല്യത്തില്‍ വരും. അതേസമയം 350 സിസിക്ക് മുകളിലുള്ള മോഡലുകള്‍ക്ക്, പുതിയ ജിഎസ്ടി നിരക്കുകള്‍ക്ക് അനുസൃതമായി വിലകള്‍ പരിഷ്‌കരിക്കും.

Royal Enfield 350cc range Bullet Prices cut By Up To Rs 22,000.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT