Royal Enfield Classic 350 Gorkha Edition  FILE/AFP
Automobile

സൈന്യത്തിന് ആദരം, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗൂര്‍ഖ എഡിഷന്‍ ഉടന്‍ വിപണിയില്‍; ഫീച്ചറുകള്‍

ഇന്ത്യന്‍ സൈന്യത്തിന്റെ ഗൂര്‍ഖ റെജിമെന്റിനായി സമര്‍പ്പിച്ചിരിക്കുന്ന, റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 ഗൂര്‍ഖ എഡിഷന്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ഗൂര്‍ഖ റെജിമെന്റിനായി സമര്‍പ്പിച്ചിരിക്കുന്ന, റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 ഗൂര്‍ഖ എഡിഷന്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. ലോഞ്ച് തീയതി സംബന്ധിച്ച് കമ്പനി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഡീലര്‍ഷിപ്പ് യാര്‍ഡില്‍ മോട്ടോര്‍ സൈക്കിള്‍ എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റെഗുലര്‍ ക്ലാസിക് 350 മോഡലുകളില്‍ നിന്ന് ഈ ഗൂര്‍ഖ എഡിഷനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ നിറമാണ്. മാറ്റ് ഫിനിഷിലുള്ള മിലിട്ടറി ഗ്രീന്‍ കളറിലാണ് ഇത് അവതരിപ്പിക്കുക. ഗൂര്‍ഖ റെജിമെന്റ് ഔദ്യോഗികമായി ഉപയോഗിക്കുന്ന കത്തിയായ കുക്രിയുടെ ക്രോസ്ഡ് കുക്രി ചിഹ്നത്തോടുകൂടിയ ഗൂര്‍ഖ എഡിഷന്‍ സ്റ്റിക്കര്‍ ആണ് ഇതിന്റെ സൈഡ് പാനലുകളില്‍ വരുന്നത്. ക്രോം വയര്‍ സ്‌പോക്ക് റിമ്മുകളിലാണ് ബൈക്ക് വരുന്നത്.

യന്ത്രപരമായി ക്ലാസിക് 350 മോഡലുകള്‍ക്ക് സമാനമാണ് ക്ലാസിക് 350 ഗൂര്‍ഖ എഡിഷന്‍. ഇതിലെ ജെ സീരീസ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ വളരെ സുഗമമായ യാത്രയ്ക്ക് അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 60 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്ലാസിക് 350 മികച്ച ചോയ്‌സ് ആണെന്നാണ് കമ്പനിയുടെ അവകാശവാദം.

Royal Enfield Classic 350 Gorkha Edition Spotted at a Dealership

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!

ശ്രീകണ്ഠാപുരത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍

പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം; എംഎ ബേബിയേയും ബൃന്ദയെയും അറസ്റ്റ് ചെയ്തത് അപലപനീയം: പിണറായി