Royal Enfield Himalayan 750 source: X
Automobile

ഹിമാലയന്റെ കരുത്തന്‍ എത്തി; 749 സിസി, നിരവധി ഫീച്ചറുകള്‍, 4,89,490 രൂപ വില

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അവരുടെ ജനപ്രിയ മോഡല്‍ ആയ ഹിമാലയന്‍ ശ്രേണിയില്‍ ഹിമാലയന്‍ 750 പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അവരുടെ ജനപ്രിയ മോഡല്‍ ആയ ഹിമാലയന്‍ ശ്രേണിയില്‍ ഹിമാലയന്‍ 750 പുറത്തിറക്കി. 4,89,490 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഡിസംബര്‍ ഒന്നുമുതല്‍ ബുക്കിങ് ആരംഭിക്കും.

749 സിസി പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഇത് 7000 ആര്‍പിഎമ്മില്‍ 54.2 ബിഎച്ച്പി കരുത്തും 5000 ആര്‍പിഎമ്മില്‍ 63 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഇത് വരുന്നത്. ഓരോ വളവിലും ഗിയര്‍ താഴ്ത്താതെ തന്നെ മുന്നോട്ടുപോകാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇതിലുണ്ട്. കാസ്റ്റ് വീല്‍ വേരിയന്റിന് ആണ് 4,89,490 രൂപ. ട്യൂബ് ലെസ് സ്‌പോക്ക്ഡ് വീല്‍സ് വേര്‍ഷന്‍ വേണ്ടവര്‍ക്ക് ഏകദേശം 25000 രൂപ കൂടുതല്‍ നല്‍കേണ്ടതായി വരും. അതേസമയം ടോപ്പ് സ്‌പെസിഫിക് അന്റാര്‍ട്ടിക് സില്‍വര്‍ മോഡലിന് 6.29 ലക്ഷം രൂപയാണ് വില വരിക.

17.8 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക്. 815എംഎം സീറ്റ് ഉയരമുണ്ട്. രണ്ട് വീല്‍ ഓപ്ഷനുകളിലും മുന്നില്‍ 19 ഇഞ്ച് വീലും പിന്നില്‍ 17 ഇഞ്ച് വീലുമാണുള്ളത്. 205 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും മുന്നില്‍ 190 എംഎമ്മും പിന്നില്‍ 175 എംഎമ്മുമുള്ള അഡ്ജസ്റ്റബിള്‍ ഷോവ സസ്‌പെന്‍ഷന്‍ സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത. സസ്‌പെന്‍ഷന്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന തരത്തില്‍ റിമോട്ട് റിയര്‍ പ്രീലോഡ് അഡ്ജസ്റ്റര്‍ സഹായിക്കും. മുന്നിലെ ഇരട്ട 280 എംഎം ഡിസ്‌കുകളും പിന്നിലെ സിംഗിള്‍ ഡിസ്‌കും കോര്‍ണറിങ് എബിഎസിന്റേയും ലീന്‍ സെന്‍സിറ്റീവ് ട്രാക്ഷന്‍ കണ്‍ട്രോളിന്റെയും പിന്തുണയോടെയാണ് സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നത്. അഞ്ച് റൈഡിങ് മോഡുകളോടെയാണ് വാഹനം വിപണിയില്‍ എത്തിയത്.

Royal Enfield Himalayan 750 Launched at Rs. 4.89 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണയുമായി ഡിഎംകെ; അനുകൂലിച്ച് വോട്ട് ചെയ്യും

ശൈത്യകാലത്ത് കൈ-കാലുകൾക്ക് മൃദുത്വവും തിളക്കവും നൽകാൻ, ചില ശീലങ്ങൾ

'ക്ലൈമാക്സിലെ ആ പാട്ടിനായി ശ്രദ്ധ കൂട്ടിയത് 12 കിലോ ഭാരം, വണ്ണം കൂടിയതോടെ കാൽമുട്ടിന് വേദന'; 'ഈഠ'യിലെ പാട്ടിനെക്കുറിച്ച് കൊറിയോ​ഗ്രഫർ

'ചമക് ചലോയ്ക്ക്' ശേഷം 'ഡാഡി കൂളിൽ'; ഷാരൂഖ് - കരീന കോംബോ വീണ്ടും; തരം​ഗമായി 'കിങി'ന്റെ ഡാഡി കൂൾ

ഇന്ത്യ സഖ്യയോഗത്തില്‍ പങ്കെടുക്കാതെ എന്‍സിപി; ഡിഎംകെ പിന്തുണയില്‍ ഞെട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍