കുറഞ്ഞ ബജറ്റില്‍ മികച്ച ഫീച്ചറുകളുള്ള ഒരു സ്‌കോഡ സെഡാന്‍ ആണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? അങ്ങനെയുള്ളവര്‍ക്ക് സ്‌കോഡയുടെ സ്ലാവിയ ക്ലാസിക് പ്ലസ് പരിഗണിക്കാവുന്നതാണ്. ഇതിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിന് 11 ലക്ഷം രൂപയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പിന് 12.50 ലക്ഷം രൂപയുമാണ് വില വരുന്നത്. സ്ലാവിയയുടെ ഉയര്‍ന്ന വകഭേദങ്ങളായ പ്രസ്റ്റീജ്, മോണ്ടെ കാര്‍ലോ എന്നിവയെ അപേക്ഷിച്ച് വില കുറവാണ്.
സ്ലാവിയയുടെ മൊത്തത്തിലുള്ള ആകൃതിയും അളവുകളും എല്ലാ വകഭേദങ്ങളിലും ഒന്നുതന്നെയാണ്. അടിസ്ഥാന വകഭേദമായ ക്ലാസിക് പതിപ്പില്‍ 16 ഇഞ്ച് അലോയ് വീലുകളും പൂര്‍ണമായി എല്‍ഇഡി ലൈറ്റ് പാക്കേജും മുന്‍വശത്തും പിന്‍വശത്തും ബ്ലാക്ക് ഗ്രെയിന്‍ഡ് ഡിഫ്യൂസര്‍ സ്ട്രിപ്പുകളും നല്‍കിയിട്ടുണ്ട്.
അകത്തളത്തില്‍ ഡ്യുവല്‍ ടോണ്‍ ഡിസൈനാണ് ഒരുക്കിയിരിക്കുന്നത്. സീറ്റുകള്‍ ഫാബ്രിക് മെറ്റീരിയലിലുള്ളവയാണ്. ഓട്ടോമാറ്റിക് പതിപ്പില്‍ ഗിയര്‍ ലിവര്‍ ലെതര്‍ കൊണ്ട് കവര്‍ ചെയ്തിട്ടുണ്ട്. 3.5 ഇഞ്ച് ബ്ലാക്ക് ആന്റ് വൈറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവര്‍ സീറ്റിന്റെ ഉയരം ക്രമീകരിക്കാനുള്ള സൗകര്യം, സ്റ്റിയറിങ് വീല്‍ അഡ്ജസ്റ്റ്‌മെന്റ്, പവര്‍ മിററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയേര്‍ഡ് ഫോണ്‍ മിററിങ് സൗകര്യമുള്ള 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
സ്‌കോഡയുടെ 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ഇതില്‍ ലഭിക്കുക. ഇത് 114 ബിഎച്ച്പി കരുത്തും 178 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. എന്‍ജിനൊപ്പം ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോ അല്ലെങ്കില്‍ പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോ തെരഞ്ഞെടുക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates