Tata Sierra image credit: tata motors
Automobile

കാത്തിരിപ്പിന് അവസാനം, ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍; സിയറ ഇവി ലോഞ്ച് നാളെ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ ജനപ്രിയ എസ്യുവി മോഡലയായ സിയറയുടെ ഇലക്ട്രിക് പതിപ്പ് നാളെ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ ജനപ്രിയ എസ്യുവി മോഡലയായ സിയറയുടെ ഇലക്ട്രിക് പതിപ്പ് നാളെ അവതരിപ്പിക്കും. വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഇലക്ട്രിക് വാഹനം വിപണിയിലിറക്കാന്‍ പൂര്‍ണ്ണസജ്ജമായ രൂപത്തിലാകും അവതരിപ്പിക്കുക.

ടാറ്റയുടെ ഹാരിയര്‍ ഇവിക്ക് തൊട്ടുതാഴെയായിരിക്കും സിയറ ഇവിയുടെ സ്ഥാനം. മികച്ച ഡിസൈനും അത്യാധുനിക ഫീച്ചറുകളുമുള്ള ഒരു മിഡ്-സൈസ് ഇലക്ട്രിക് എസ്യുവി ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത് വിപണിയിലെത്തുന്നത്.

ടാറ്റ മോട്ടോഴ്‌സിന്റെ 'Acti.ev+' ആര്‍ക്കിടെക്ചറിലാണ് സിയറ ഇവിയുടെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. റിയര്‍-വീല്‍-ഡ്രൈവ് (RWD), ഓള്‍-വീല്‍-ഡ്രൈവ് (AWD) എന്നി രണ്ട് കോണ്‍ഫിഗറേഷനുകളിലും ഈ വാഹനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാരിയര്‍ ഇവിക്ക് ശേഷം AWD ഫീച്ചറുമായി പുറത്തിറങ്ങുന്ന രണ്ടാമത്തെ ടാറ്റ ഇലക്ട്രിക് വാഹനമായി ഇത് മാറും. അതിവേഗ ചാര്‍ജിങ്, നൂതന സാങ്കേതികവിദ്യകള്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകള്‍ എന്നിവയെല്ലാം ഈ പ്ലാറ്റ്‌ഫോം പിന്തുണയ്ക്കുന്നുണ്ട്.

ഡിസൈനിന്റെ കാര്യത്തില്‍, പഴയ സിയറ മോഡലിനോടുള്ള ആദരസൂചകമായി അതിന്റെ സിഗ്നേച്ചര്‍ റാപ്പറൗണ്ട് റിയര്‍ ഗ്ലാസ് ഏരിയ ഇതിലും നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ കണക്റ്റഡ് എല്‍ഇഡി ലൈറ്റുകള്‍, മികച്ച എസ്യുവി ലുക്ക്, എയറോ-ഓപ്റ്റിമൈസ്ഡ് അലോയ് വീലുകള്‍ എന്നിവയും വാഹന പ്രേമികള്‍ ഇതില്‍ പ്രതീക്ഷിക്കുന്നുണ്ട്.

വാഹനത്തിന്റെ അകത്തളത്തില്‍ ഒന്നിലധികം ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍, പനോരമിക് സണ്‍റൂഫ്, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ലെവല്‍ 2 ADAS എന്നിവ സിയറ ഇവിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 55kWh മുതല്‍ 65kWh വരെയുള്ള ബാറ്ററി പാക്ക് ഓപ്ഷനുകളിലാകും ഈ എസ്യുവി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒറ്റത്തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 500 കിമീ മുതല്‍ 550 കിമീ വരെ റേഞ്ച് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. 20നും 25 ലക്ഷത്തിനും ഇടയിലായിരിക്കും വില എന്നാണ് കരുതുന്നത്.

Tata Sierra EV Launches Tomorrow: Expected features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി ഇന്ധനം യഥേഷ്ടം; പെട്രോള്‍, ഡീസല്‍ വില്‍പ്പന നിയന്ത്രണങ്ങള്‍ നീക്കി, ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍

ലോറിയുടെ ചക്രങ്ങള്‍ക്കിടയിലേക്ക് ചാടി; യുവാവിന് ദാരുണാന്ത്യം

12 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ അറസ്റ്റില്‍

ഉയര്‍ന്ന റിട്ടേണ്‍, മികച്ച ഫ്‌ലെക്‌സിബിലിറ്റി; എന്താണ് സ്വീപ്-ഇന്‍ സേവിങ്‌സ് അക്കൗണ്ട്?

കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്