Toyota Glanza 
Automobile

ടൊയോട്ട ഗ്ലാന്‍സ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്; അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബര്‍ 14ന് വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബര്‍ 14ന് വിപണിയില്‍ അവതരിപ്പിക്കും. മാരുതി അവരുടെ പ്രധാനപ്പെട്ട മോഡലായ ബലേനോയുടെ ഫെയ്‌സ് ലിഫ്റ്റ് പുറത്തിറക്കി ഒരുമാസത്തിന് ശേഷമാണ് ബലേനോയുടെ പ്രധാന എതിരാളിയായ ഗ്ലാന്‍സ അവരുടെ അപ്‌ഡേറ്റ് പതിപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്. ബലേനോയ്ക്ക് സമാനമായി നിരവധി മാറ്റങ്ങളാണ് ഗ്ലാന്‍സയിലും പ്രതീക്ഷിക്കുന്നത്.

ലെവല്‍ 2 അഡാസ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നി ഫീച്ചറുകള്‍ ഗ്ലാന്‍സ ഫെയ്‌സ് ലിഫ്റ്റിലും പ്രതീക്ഷിക്കുന്നുണ്ട്. നിലവിലുള്ള 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് പകരം 1.2 ലിറ്റര്‍ 3- സിലിണ്ടര്‍ ഇസഡ്12ഇ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. ഈ എന്‍ജിന്‍ 82 ബിഎച്ച്പി കരുത്തും 112എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും. ഇതിന് പിന്നാലെ സിഎന്‍ജി വേരിയന്റും വിപണിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഡിസൈന്‍ മാറ്റങ്ങള്‍ പരിമിതമായിരിക്കും. പുതിയ ഗ്രില്ലും പുതുക്കിയ ഫ്രണ്ട് ബമ്പറും ഇതില്‍ പ്രതീക്ഷിക്കാം.

Toyota Glanza Facelift India Debut on 14 October

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കശ്മീരികളെ ജയിലിലടയ്ക്കണോ?'; വന്ദേമാതര വിവാദത്തിൽ സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ പൊട്ടിത്തെറിച്ച് ഒമർ അബ്ദുള്ള

സംസ്ഥാന പോലീസ് കായികമേള സമാപിച്ചു: കണ്ണൂർ സിറ്റി പോലീസിന് ചരിത്ര വിജയം; ചാമ്പ്യൻ കിരീടം

അതിവേ​ഗം 50 വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരം! പുതിയ റെക്കോർഡ് സ്ഥാപിച്ച് 22കാരി സ്പിന്നർ

ചാലക്കുടിയിൽ റോഡിലിറങ്ങി കാട്ടാനയുടെ പരാക്രമം: പള്ളിമുറ്റത്തും കടകൾക്ക് നേരെയും പാഞ്ഞെത്തി|VIDEO

'കേരളത്തെ ഇരുട്ടിലാക്കിയത് കഴിഞ്ഞ പത്തുവര്‍ഷം ഭരിച്ച ഇടതുസര്‍ക്കാര്‍; നൂറ് ദിവസത്തിനുള്ളില്‍ ലോകത്ത് ഒരു സര്‍ക്കാരിനും സാധിക്കില്ല'