Toyota Glanza Facelift Launched source: Toyota
Automobile

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍, അഞ്ചു വേരിയന്റുകള്‍; ടൊയോട്ട ഗ്ലാന്‍സ ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ പുറത്തിറക്കി. 6.99 ലക്ഷം രൂപയാണ് ഗ്ലാന്‍സ ഫെയ്‌സ് ലിഫ്റ്റിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. അപ്‌ഡേറ്റ് ചെയ്ത ബലേനോയെ അടിസ്ഥാനമാക്കിയ ഈ ഹാച്ച്ബാക്കിന്റെ മുന്‍ഭാഗത്ത് ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

മുന്‍ഭാഗത്ത് മാത്രമാണ് ഡിസൈന്‍ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുക. വലിയ ഗ്രില്ലും എല്‍ഇഡി ഫോഗ് ലാമ്പുകള്‍ക്കായി പുനര്‍രൂപകല്‍പ്പന ചെയ്ത ഹൗസിങ്ങുമാണ് മുന്നിലെ ആകര്‍ഷണം. ഹെഡ് ലാമ്പ്, ടെയില്‍ ലാമ്പ് ക്ലസ്റ്ററുകള്‍, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയില്‍ മാറ്റമില്ല. ബ്ലൂയിഷ് ബ്ലാക്ക്, ഡിജിറ്റല്‍ ടീല്‍ ഗ്രീന്‍ എന്നി പുതിയ രണ്ടു നിറങ്ങളില്‍ കൂടി ഇത് ലഭ്യമാകും.

അകത്തളം

മുന്‍ സീറ്റുകള്‍ക്ക് കൂളിങ് ഫീച്ചര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ലെവല്‍ 2 അഡാസ് ഫങ്ഷന്‍ എന്നിവയാണ് അകത്തളത്തിലെ പ്രധാന ഫീച്ചറുകള്‍. ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, യുഎസ്ബി പോര്‍ട്ടുകള്‍, പിന്‍ഭാഗത്തെ എസി വെന്റുകള്‍ എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്. ബലേനോയുടെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുകളില്‍ ഇത് ലഭ്യമാണ്. കൂടാതെ സിഎന്‍ജി ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്.

അഞ്ചു വേരിയന്റുകളിലാണ് ഗ്ലാന്‍സ ഫെയ്‌സ് ലിഫ്റ്റ് ലഭ്യമാകുക. E, S, G, V and V (O) എന്നിവയാണ് അഞ്ചു വേരിയന്റുകള്‍. ടോപ്പ് വേരിയന്റ് ആയ V (O) മോഡലിന് 10.49 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ബേസ് മോഡലായ 'E' വേരിയന്റിന്റെ വിലയാണ് 6.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നത്.

Toyota Glanza Facelift Launched in India at Rs. 6.99 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന്‍ സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

വിമാനം റാഞ്ചാൻ ശ്രമമെന്ന അലർട്ട്; ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു