Toyota Urban Cruiser Hyryder source: Toyota
Automobile

സ്‌പോര്‍ട്ടി-പ്രീമിയം ലുക്ക്, കറുപ്പില്‍ തിളങ്ങി അര്‍ബന്‍ ക്രൂയിസ് ഹൈറൈഡര്‍ എയ്‌റോ ബ്ലാക്ക് എഡിഷന്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എയ്‌റോ ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എയ്‌റോ ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി. പരിമിതമായ കാലയളവിലേക്ക് വേണ്ടി മാത്രമാണ് പുതിയ പതിപ്പ്. ഇതിന് കൂടുതല്‍ സ്‌പോര്‍ട്ടി, പ്രീമിയം ലുക്ക് ലഭിക്കുന്നതിനായി എക്‌സ്റ്റീരിയറില്‍ ബ്ലാക്ക് നിറവുമായി ബന്ധപ്പെട്ട് നിരവധി ആകര്‍ഷണീയമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

മുന്‍വശത്തെ ഗ്രില്‍ അപ്പര്‍ ഗാര്‍ണിഷ്, ഫ്രണ്ട് സ്‌പോയിലര്‍, ഹെഡ് ലാമ്പ് ഗാര്‍ണിഷ്, ടെയില്‍ഗേറ്റ് ഗാര്‍ണിഷ്, റിയര്‍ സ്‌പോയിലര്‍ എന്നിവ കറുപ്പ് നിറത്തിന്റെ അഴക് വെളിവാക്കുന്നതാണ്. കൂടാതെ എയ്‌റോ ബ്ലാക്ക് ലിമിറ്റഡ് എഡിഷന്‍ ബാഡ്ജ് ആണ് മറ്റൊരു പ്രത്യകത. ഈ പാക്കേജിന് 31,999 രൂപയാണ് വില വരുന്നത്. നിയോ ഡ്രൈവ്, സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ ട്രെയിന്‍ ഓപ്ഷനുകളുള്ള മിഡ് നൈറ്റ് ബ്ലാക്ക് ജി, വി ഗ്രേഡുകളില്‍ ഇത് ലഭ്യമാണ്.

അര്‍ബന്‍ ക്രൂയിസ് ഹൈറൈഡര്‍ അതിന്റെ നിലവിലുള്ള പെട്രോള്‍, സ്‌ട്രോങ്, ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ തുടരുന്നു. എന്നാല്‍ എയ്‌റോ ബ്ലാക്ക് എഡിഷനില്‍ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റം വരുത്തിയിട്ടില്ല.

Toyota Urban Cruiser Hyryder Gets Aero Black Edition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!