Triumph Bonneville 400 source: Bonneville
Automobile

ട്രയംഫ് ബോണ്‍വില്ലെ 400 ചൊവ്വാഴ്ച വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ പുതിയ ബോണ്‍വില്ലെ 400 ഒക്ടോബര്‍ ആറിന് ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ പുതിയ ബോണ്‍വില്ലെ 400 ഒക്ടോബര്‍ ആറിന് ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പരമ്പരാഗത റെട്രോ റോഡ്‌സ്റ്റര്‍ വിഭാഗത്തിലേക്കുള്ള ട്രയംഫിന്റെ കാല്‍വെയ്പ് ആയാണ് ഇതിനെ കാണുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹോണ്ട സിബി350 തുടങ്ങിയ പ്രമുഖ മോഡലുകളോടാണ് ഇത് പ്രധാനമായി മത്സരിക്കുക.

ട്രയംഫിന്റെ വിജയകരമായ 400 സിസി ശ്രേണിയിലെ പുതിയ കൂട്ടിച്ചേര്‍ക്കലായാണ് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വലിയ മോഡലുകളായ ബോണ്‍വില്ലെ ടി100, ബോണ്‍വില്ലെ ടി120 എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വലിയ ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, വളഞ്ഞ ഫ്രണ്ട്- റിയര്‍ മഡ്ഗാര്‍ഡുകള്‍, ബോക്‌സി സൈഡ് പാനലുകള്‍, ഫ്‌ലാറ്റ് ബെഞ്ച് സ്റ്റൈല്‍ സീറ്റ് എന്നിവയാണ് ഇതിന്റെ പ്രധാന ഡിസൈന്‍ പ്രത്യേകതകള്‍.

ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഇരട്ട റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. 349 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനും ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായിരിക്കും ഇതില്‍ പ്രതീക്ഷിക്കുന്ന മറ്റു ഫീച്ചറുകള്‍. പരമ്പരാഗത മോഡേണ്‍ റെട്രോ റോഡ്‌സ്റ്റര്‍ വിഭാഗത്തിലേക്ക് കടക്കുന്ന ആദ്യ ബജാജ് ട്രയംഫ് മോട്ടോര്‍ സൈക്കിളായിരിക്കും ഇത്. ആഗോള അരങ്ങേറ്റത്തിന് പിന്നാലെ ബോണ്‍വില്ലെ 400 ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Triumph Bonneville 400 to be Unveiled on 6 October

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം ആളിക്കത്തി ജന്തര്‍ മന്തര്‍, ബസിന്റെ ചില്ല് തകര്‍ത്ത് പ്രവര്‍ത്തകര്‍ പുറത്ത് കടന്നു; നേഹ ബോറ അടക്കം കസ്റ്റഡിയില്‍

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിലെ പൊലീസ് പരിശോധന; പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകന്റെ വിരലറ്റു

ആനയ്ക്ക് ഇടിമിന്നലേറ്റു; കൊമ്പന്‍ പല്ലാട്ട് ബ്രഹ്മദത്തന്‍ ചരിഞ്ഞു

ട്രെയിനില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രതി പിടിയില്‍

പ്രതിഷേധം ആളിക്കത്തി ജന്തർ മന്തർ, വാട്സാപ്പിലെ സന്ദേശം ഡിലീറ്റ് ചെയ്ത് ശ്രീലേഖ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ