TVS Ntorq 150 Spectral Green 
Automobile

പുതിയ കളര്‍ ഓപ്ഷന്‍; ടിവിഎസ് എന്‍ടോര്‍ക്ക് 150 സ്‌പെക്ട്രല്‍ ഗ്രീന്‍ കളര്‍ വേരിയന്റ് വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്റെ ജനപ്രിയ മോഡല്‍ ആയ എന്‍ടോര്‍ക്ക് 150 ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷന്‍ കൂടി അവതരിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്റെ ജനപ്രിയ മോഡല്‍ ആയ എന്‍ടോര്‍ക്ക് 150 ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷന്‍ കൂടി അവതരിപ്പിച്ചു. സ്‌പെക്ട്രല്‍ ഗ്രീന്‍ എന്ന പേരിലാണ് പുതിയ കളര്‍ ഓപ്ഷന്‍. ടിഎഫ്ടി വേരിയന്റില്‍ മാത്രമാണ് ഈ പുതിയ നിറം ലഭ്യമാകുക. ഇതോടെ ഈ മോഡലില്‍ നാലു കളര്‍ ഓപ്ഷനുകള്‍ ആയി.

ഡാര്‍ക്ക് ഒലീവ് നിറത്തിലുള്ള ബോഡി ഫിനിഷിനൊപ്പം ഗ്രേ, ഫ്‌ളൂറസെന്റ് യെല്ലോ നിറങ്ങളിലുള്ള ഗ്രാഫിക്‌സാണ് ഇതിന്റെ ഹൈലൈറ്റ്. കൂടാതെ, ഫെന്‍ഡറിലും ബോഡി പാനലുകളുടെ പിന്‍ഭാഗത്തും ഫ്‌ളൂറസെന്റ് യെല്ലോ നിറത്തിലുള്ള ഹൈലൈറ്റുകളും കാണാം. നിലവിലുള്ള മറ്റ് മൂന്ന് നിറങ്ങളെ അപേക്ഷിച്ച്, ഈ പുതിയ നിറം അല്‍പ്പം വ്യത്യസ്തവും ആകര്‍ഷകവുമാണ്. കറുപ്പമോ, മറ്റു മങ്ങിയ നിറങ്ങളോ വേണ്ടാത്തവര്‍ക്ക് പുതിയ ഓപ്ഷന്‍ അനുയോജ്യമായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സ്‌കൂട്ടറിന്റെ സാങ്കേതിക വശങ്ങളില്‍ മാറ്റമൊന്നുമില്ല. 149 സിസി, സിംഗിള്‍ സിലിണ്ടര്‍, ത്രീ വാല്‍വ്, എയര്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് ഇതില്‍ തുടരുന്നത്. ഇത് 13 ബിഎച്ച്പി കരുത്തും 14.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ച് ഇഞ്ച് ടിഎഫ്ടി കണ്‍സോള്‍, ടിവിഎസിന്റെ SmartXonnect. വഴി സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയും അനുബന്ധ സൗകര്യങ്ങളും ഇതില്‍ ലഭിക്കും. രണ്ട് റൈഡ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടിവിഎസ് ഐഗോ അസിസ്റ്റ് എന്നിവയും സ്‌കൂട്ടറിലുണ്ട്. ടിഎഫ്ടി വേരിയന്റിന് 1,22,100 രൂപയാണ് എക്‌സ്- ഷോറൂം വില.

TVS Ntorq 150 Spectral Green Colour Launched

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം പൂർത്തിയാക്കും മുൻപ് ഇരുന്നു, മന്ത്രി കെ മുരളീധരന്റെ നടപടി വിവാദത്തിൽ

മലബാറിന്റെ പാർട്ടിയെന്ന പഴയ ചിത്രം മാറി; തെക്കൻ കേരളത്തിലും ലീഗിന് ശക്തമായ അടിത്തറയെന്ന് നേതൃത്വം

അഫ്ഗാനുമായി 'നോ ക്രിക്കറ്റ്'... കടുപ്പിച്ച് സ്‌കോട്‌ലന്‍ഡ്!

റബ്ബർ പാർക്ക് ഇന്ത്യ: സിവിൽ എഞ്ചിനീയർമാർക്ക് അവസരം, ശമ്പളം 35,000 രൂപ

ജീവന്‍ രക്ഷിക്കാനും ജീവനെടുക്കാനും എഐ; ഇരട്ടമുഖം തുറന്നുകാട്ടി ടെന്‍സെന്റ്