TVS Orbiter V1 file
Automobile

50,000 രൂപയ്ക്ക് വാങ്ങാം, 92 കിലോമീറ്റർ വരെ മൈലേജ്; അറിയാം ടിവിഎസ് ഓർബിറ്റർ വി1 ഫീച്ചറുകൾ

ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലും പ്രകൃതിസൗഹൃദമാണെന്നത് കണക്കാക്കിയും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലും പ്രകൃതിസൗഹൃദമാണെന്നത് കണക്കാക്കിയും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. പുതിയ സ്കൂട്ടർ വാങ്ങാൻ ആ​ഗ്രഹിക്കുന്നവരിൽ ഒട്ടുമിക്ക ആളുകളും ഇലക്ട്രിക് സ്കൂട്ടറാണ് തെരഞ്ഞെടുക്കുന്നത്. ദൈനംദിന യാത്രയിൽ വില കുറഞ്ഞതും മൈലേജ് കൂടുതലുള്ളതുമായ ഒരു ഇരുചക്ര വാഹനം തെരയുകയാണെങ്കിൽ പരി​ഗണിക്കാവുന്ന ഇവി മോഡലാണ് ടിവിഎസ് ഓർബിറ്റർ വി1.

ഈ സ്‌കൂട്ടറിന് 1.8kWh ബാറ്ററിയാണ് ഉള്ളത്. ഇതിനായി കമ്പനി 'ബാറ്ററി ആസ് എ സർവീസ്' (BaaS) പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ബാറ്ററി വാടക പ്രത്യേകം നൽകണം. 'ബാറ്ററി ആസ് എ സർവീസ്' പ്രോഗ്രാം പ്രയോജനപ്പെടുത്തുകയാണെങ്കിൽ, ഈ സ്‌കൂട്ടറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില ഏകദേശം 50,000 രൂപയോട് അടുപ്പിച്ചാണ്. ബാറ്ററി സഹിതമുള്ള പൂർണ സ്‌കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന്റെ സ്റ്റാൻഡേർഡ് മോഡലിന്റെ എക്‌സ്-ഷോറൂം വില 84,500 രൂപ മുതൽ 1,00,650 രൂപ വരെയുമാണ്.

1.8 kW പീക്ക് പവർ ഉള്ള BLDC ഹബ് മോട്ടോറാണ് ടിവിഎസ് ഓർബിറ്റർ V1-ന് കരുത്ത് പകരുന്നത്. ഇത് ശക്തമായ പ്രകടനത്തിനായി 30 എൻഎം പീക്ക് ടോർക്ക് ഉൽപ്പാദിപ്പിക്കുന്നു. ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗം മണിക്കൂറിൽ 68 കിലോമീറ്ററാണ്. കൂടാതെ സ്‌കൂട്ടറിന് വെറും 6.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വരെ വേഗം കൈവരിക്കാനും കഴിയും. രണ്ട് റൈഡിങ് മോഡുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ഇതിനുണ്ട്. കൂടാതെ, ഒറ്റ ചാർജിൽ 92 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ സ്‌കൂട്ടറിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 650w ചാർജർ ഉപയോഗിച്ചാൽ രണ്ടു മണിക്കൂറും 950w ചാർജർ ഉപയോഗിച്ചാൽ ഒരു മണിക്കൂർ 30 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാൻ സാധിക്കും.

ഉപഭോക്താക്കളുടെ സൗകര്യാർത്ഥം, ഈ സ്‌കൂട്ടറിൽ ആധുനിക സാങ്കേതികവിദ്യകളും സജ്ജീകരിച്ചിരിക്കുന്നു. ഡിജിറ്റൽ എൽസിഡി ക്ലസ്റ്റർ ഡിസ്‌പ്ലേ, കണക്റ്റിവിറ്റിക്കായി ടിവിഎസ് കണക്റ്റ് ആപ്പ്, ബ്ലൂടൂത്ത് എന്നിവയുണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ അലർട്ടുകൾ, എസ്എംഎസ് അലർട്ടുകൾ, സേഫ്റ്റി അലർട്ടുകൾ, ലൈവ് ലൊക്കേഷൻ, ജിയോ-ഫെൻസിങ് തുടങ്ങിയ സവിശേഷതകളും ഈ സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു. യുഎസ്ബി ചാർജിങ് പോർട്ട്, ഡിസ്റ്റൻസ്-ടു-എംപ്റ്റി ഇൻഡിക്കേറ്റർ, ലോ-ബാറ്ററി ഇൻഡിക്കേറ്റർ, കീ ഷട്ടർ ലോക്ക്, സാധനങ്ങൾ ഘടിപ്പിക്കുന്നതിനുള്ള ക്യാരി ഹുക്ക് തുടങ്ങിയവയാണ് മറ്റു ഫീച്ചറുകൾ. സുരക്ഷയ്ക്കായി, മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളുള്ള ഒരു കമ്പൈൻഡ് ബ്രേക്കിങ് സിസ്റ്റം (CBS) നൽകിയിട്ടുണ്ട്. ഇതിന് അലോയ് വീലുകളുമുണ്ട്.

TVS Orbiter V1features, initial price 50,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇല്ലാത്ത തസ്തികയിൽ എങ്ങനെ നിയമിക്കും?'; എൽപിഎസ്‌ടി സമരക്കാരുടെ അനുപാതം കുറയ്ക്കൽ ആവശ്യം തള്ളി മുഖ്യമന്ത്രി

മാസപ്പടി കേസില്‍ പിണറായിക്ക് ആശ്വാസം; ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി ഹൈക്കോടതി

ശബരിമല യുവതീ പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ഈ മണ്ഡലകാലത്ത് തന്നെ?

'നീ ആണോ ഈ സിനിമയിലെ കറുത്തമ്മ ?'; മമ്മൂട്ടി ചോദിച്ച ചോദ്യത്തെക്കുറിച്ച് നൈല ഉഷ

KUFOS-ൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ; ഫിഷറീസ് സയൻസ് മുതൽ എഞ്ചിനീയറിങ് വരെ, അവസാന തീയതി ഡിസംബർ 14