updated version of the Roadster IMAGE CREDIT: Yezdi Motorcycle
Automobile

ഡിസൈനില്‍ നിരവധി അപ്‌ഡേറ്റുകള്‍, ക്രൂയിസര്‍ മോഡല്‍; യെസ്ഡി റോഡ്‌സ്റ്റര്‍ പുതിയ പതിപ്പിന്റെ ലോഞ്ച് ഓഗസ്റ്റ് 12ന്

ഇന്ത്യന്‍ വിപണിയില്‍ റോഡ്സ്റ്ററിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ റോഡ്സ്റ്ററിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്. പുതിയ പതിപ്പ് ഓഗസ്റ്റ് 12 ന് വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഡിസൈനിന്റെ കാര്യത്തില്‍ ഒന്നിലധികം അപ്ഡേറ്റുകളുമായാണ് പുതിയ പതിപ്പ് വരുന്നത്. പുതുക്കിയ എന്‍ജിന്‍ അടക്കം നിരവധി സവിശേഷകള്‍ വാഹന പ്രേമികള്‍ക്ക് പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഡ്വഞ്ചറിന്റെ പുതുക്കിയ പതിപ്പില്‍ കണ്ട അതേ പാറ്റേണ്‍ തന്നെയായിരിക്കാം ഇതിലും കാണുക. കൂടാതെ, സ്‌ക്രാംബ്ലറിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാനും ബ്രാന്‍ഡിന് പദ്ധതിയിട്ടുണ്ട്.

റോഡ്സ്റ്ററിന്റെ പുതിയ പതിപ്പിന്റെ ചിത്രങ്ങളെ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ ബൈക്കിന്റെ സ്‌റ്റൈലില്‍ അടക്കം നിരവധി മാറ്റങ്ങള്‍ കാണാവുന്നതാണ്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളുടെയും ടെയില്‍ സെക്ഷന്റെയും പുതുക്കിയ രൂപകല്‍പ്പനയില്‍ ഈ പരിഷ്‌കാരങ്ങള്‍ പ്രകടമാണ്. പില്യണ്‍ സീറ്റ് മുന്‍ മോഡലിനേക്കാള്‍ ചെറുതാണ്. എല്ലാം ഘടകങ്ങളും വിലയിരുത്തിയാല്‍ ക്രൂയിസര്‍ മോഡല്‍ ബൈക്ക് ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് വ്യക്തമാകുന്നത്. പാരമ്പര്യം നിലനിര്‍ത്തി കൊണ്ട് മോട്ടോര്‍സൈക്കിളില്‍ ഇപ്പോഴും ഡ്യുവല്‍ എക്സ്ഹോസ്റ്റ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യെസ്ഡി റോഡ്സ്റ്ററിന്റെ നിലവിലെ പതിപ്പില്‍ 29 എച്ച്പിയും 29.4 എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 334 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എന്‍ജിന്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ എന്‍ജിനെ ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുന്‍വശത്തെ സസ്‌പെന്‍ഷനില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും ഫ്‌ലോട്ടിങ് കാലിപ്പറുള്ള ഒരു ഡിസ്‌ക് ആണ് ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്. മുന്നില്‍ 320 എംഎം ഡിസ്‌ക്കും പിന്നില്‍ 240 എംഎം ഡിസ്‌ക്കും ഉണ്ട്. നിലവില്‍, യെസ്ഡി റോഡ്സ്റ്ററിന്റെ പ്രാരംഭ വില 2.10 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം).

2025 Yezdi Roadster To Launch In India On August 12

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT