VinFast VF6 And VF7 Launched In India image credit:vinfast
Automobile

16.49 ലക്ഷം രൂപ മുതല്‍ വില, ഒറ്റ ചാര്‍ജില്‍ 500ലധികം കിലോമീറ്റര്‍ സഞ്ചരിക്കാം; വിന്‍ഫാസ്റ്റിന്റെ രണ്ടു ഇവികള്‍ ഇന്ത്യന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

വിയറ്റ്‌നാമീസ് കാര്‍ നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇവി കാറുകള്‍ പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിയറ്റ്‌നാമീസ് കാര്‍ നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇവി കാറുകള്‍ പുറത്തിറക്കി. വിന്‍ഫാസ്റ്റ് വിഎഫ്6, വിഎഫ്7 എന്നി പേരുകളിലാണ് പുതിയ ഇവി കാറുകള്‍ അവതരിപ്പിച്ചത്.

വിന്‍ഫാസ്റ്റ് വിഎഫ്6ന്റെ വില 16.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. കൂടുതല്‍ പ്രീമിയം ഫീച്ചറുകളുള്ള വിന്‍ഫാസ്റ്റ് വിഎഫ്7ന്റെ വില 20.89 രൂപ മുതലാണ്. രണ്ടിന്റേതും എക്‌സ്‌ഷോറൂം വിലയാണ്. പൂര്‍ണ്ണ LED ലൈറ്റിങ്, 18 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ ക്യാബിന്‍, 12.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഹെഡ് അപ് ഡിസ്‌പ്ലേ എന്നിവയാണ് വിഎഫ്6ന്റെ പ്രധാനമായ ഫീച്ചറുകള്‍.

വിഎഫ്6ന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ വളരെ ലളിതവും മനോഹരവുമായി തോന്നുന്നു. പ്രധാന ഡിസൈന്‍ ഘടകങ്ങളിലെ പ്രൊജക്ടര്‍ LED ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റ് ബാറുകള്‍ എന്നിവ കാറിനെ വേറിട്ട് നിര്‍ത്തുന്നു. 18 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീല്‍ ആണ് മറ്റൊരു പ്രത്യേകത. വ്യത്യസ്തമായ ഡ്യുവല്‍-ടോണ്‍ തീം ആണ് അകത്തളത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. 3-സ്‌പോക്ക് സ്റ്റിയറിങ് വീലും 12.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റവും ഉള്‍ക്കൊള്ളുന്ന ഒരു ഡിസൈന്‍ ആണ് ഡാഷ്ബോര്‍ഡിനുള്ളത്. ഡാഷ്ബോര്‍ഡിന് മനോഹാരിത പകര്‍ന്ന് ഹെഡ്-അപ്പ് ഡിസ്‌പ്ലേ വഴിയാണ് ഇന്‍സ്ട്രുമെന്റേഷന്‍ ചെയ്തിരിക്കുന്നത്.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, PM2.5 എയര്‍ ഫില്‍ട്ടര്‍, റിയര്‍ വെന്റുകളുള്ള ഡ്യുവല്‍-സോണ്‍ ഓട്ടോ എസി എന്നിവയാണ് മറ്റ് സവിശേഷതകള്‍. ലെവല്‍-2 ADAS, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററുള്ള 360-ഡിഗ്രി കാമറ എന്നിവ ഇതിന്റെ സുരക്ഷാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 59.6 kWh ബാറ്ററി പായ്ക്കുമായാണ് കാര്‍ വരുന്നത്.

ബോള്‍ഡ് ലുക്കിലാണ് വിഎഫ്7ന്റെ കടന്നുവരവ്. വിഎഫ്6 ന്റെ അതേ എല്‍ഇഡി ഡിആര്‍എല്ലുകളാണ് ഇതിലുമുള്ളത്. എന്നാല്‍ വിഎഫ്6ല്‍ നിന്ന് വേറിട്ടു നിര്‍ത്താന്‍ പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളില്‍ ഒരു എല്‍ഇഡി സ്ട്രിപ്പ് ഉണ്ട്. മധ്യഭാഗത്ത് വിന്‍ഫാസ്റ്റ് ലോഗോടു കൂടിയ 19 ഇഞ്ച് അലോയ് വീലുകളും സ്ലീക്ക് എല്‍ഇഡി ബാറുകളുമായാണ് കാര്‍ വിപണിയില്‍ എത്തുന്നത്.

ഇന്റീരിയറില്‍ എല്ലാ പ്രധാന ടച്ച് പോയിന്റുകളിലും ധാരാളം ലെതറെറ്റ് മെറ്റീരിയലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യുവല്‍-ടോണ്‍ ക്യാബിനും വിഎഫ്6ന്റെ അതേ ടച്ച്സ്‌ക്രീന്‍ തന്നെയാണ് ഇതിലും ക്രമീകരിച്ചിരിക്കുന്നത്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റിയര്‍ വെന്റുകളുള്ള ഡ്യുവല്‍-സോണ്‍ ഓട്ടോ എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയാണ് മറ്റ് സൗകര്യങ്ങള്‍. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളോടെയാണ് ഈ കാര്‍ വരുന്നത്. 59.6 kWh/ 70.8 kWh. ഒറ്റ ചാര്‍ജില്‍ 500ലധികം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

VinFast VF6 And VF7 Launched In India; Prices Start From Rs 16.49 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT