sip investment പ്രതീകാത്മക ചിത്രം
Business

എസ്‌ഐപിയില്‍ പ്രതിമാസം 100,500, 1000...; പത്തുവര്‍ഷം കൊണ്ട് എത്ര സമ്പാദിക്കാം?, കണക്ക് ഇങ്ങനെ

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി കാര്യമായ മുന്നേറ്റമില്ലാതെ ചാഞ്ചാട്ടത്തിലാണ്.

സമകാലിക മലയാളം ഡെസ്ക്

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി കാര്യമായ മുന്നേറ്റമില്ലാതെ ചാഞ്ചാട്ടത്തിലാണ്. എന്നാല്‍ ഭാവിയില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതടക്കമുള്ള ഘടകങ്ങളാണ് നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് പിന്നില്‍. വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണെങ്കില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്‌ഐപിയാണ്.

ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളില്‍ പ്രതിമാസം 100 രൂപയുടെ എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 10 വര്‍ഷത്തിനുള്ളില്‍ 23,351 രൂപയാകും. 15 വര്‍ഷത്തിനുള്ളില്‍ 50,630 രൂപയായും വളരും. ഫിനാന്‍ഷ്യല്‍ പോര്‍ട്ടലുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് എസ്‌ഐപി കണക്കുകൂട്ടല്‍ ഫോര്‍മുലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകള്‍. പ്രതിമാസം 500 രൂപ വീതമാണ് നിക്ഷേപിക്കുന്നതെങ്കില്‍ 10 വര്‍ഷം കൊണ്ട് ഇത് 1.16 ലക്ഷത്തിലധികം രൂപ സമാഹരിക്കാനാകും. 12 ശതമാനം വാര്‍ഷിക പലിശ അനുസരിച്ചാണ് ഇത്രയും വലിയ തുക ലഭിക്കുക.

പ്രതിമാസ നിക്ഷേപം 1000 രൂപയാക്കിയാല്‍ 10 വര്‍ഷം കൊണ്ട് 2.33 ലക്ഷം രൂപ സമ്പാദിക്കാനാകും. 15 വര്‍ഷത്തിനകം നിക്ഷേപം 5.06 ലക്ഷം രൂപയായി ഉയരും. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

100,500, 1000... per month in SIP; How much can you earn in ten years?, calculation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ല, ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ

ന്യൂസീലന്‍ഡില്‍ മീന്‍പിടുത്തത്തിനിടെ കാണാതായ മലയാളിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി, നാട്ടിലെത്തിക്കും

ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന് കവർച്ച: മുൻ മേൽശാന്തി അറസ്റ്റിൽ

ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; കൊടും ചൂട് തുടരുന്നു, മുന്നറിയിപ്പ്

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍, ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ, വിമാനനിരക്ക് വര്‍ധിച്ചേക്കും; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

SCROLL FOR NEXT