Medicines to be sold at lower prices in the state from tomorrow പ്രതീകാത്മക ചിത്രം
Business

'33 ജീവന്‍രക്ഷാ മരുന്നുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി'; നാളെ മുതല്‍ സംസ്ഥാനത്ത് മരുന്നു വില്‍പ്പന കുറഞ്ഞ വിലയില്‍

ജിഎസ്ടി കുറച്ചതിന്റെ പൂര്‍ണ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാനത്ത് നാളെ മുതല്‍ പുതുക്കിയ ജിഎസ്ടി നിരക്ക് പ്രകാരമുള്ള കുറഞ്ഞ വിലയില്‍ മരുന്നുകള്‍ വില്‍ക്കുമെന്ന് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജിഎസ്ടി കുറച്ചതിന്റെ പൂര്‍ണ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാനത്ത് നാളെ മുതല്‍ പുതുക്കിയ ജിഎസ്ടി നിരക്ക് പ്രകാരമുള്ള കുറഞ്ഞ വിലയില്‍ മരുന്നുകള്‍ വില്‍ക്കുമെന്ന് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം അസോസിയേഷനില്‍ അംഗങ്ങളായ മരുന്നു വ്യാപാരികള്‍ക്ക് കൈമാറിയതായി പ്രസിഡന്റ് എ എന്‍ മോഹന്‍, ജനറല്‍ സെക്രട്ടറി ആന്റണി തര്യന്‍ എന്നിവര്‍ പറഞ്ഞു.

പുതുക്കിയ ജിഎസ്ടി ഘടന അനുസരിച്ച് 33 ജീവന്‍രക്ഷാ മരുന്നുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യമരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമായും ഹെല്‍ത്ത് സപ്ലിമെന്റുകളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായും കുറച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം നാളെ മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

അതേസമയം, പഴയ സ്റ്റോക്കുകളിലുള്ള മരുന്നുകള്‍ പുതുക്കിയ ജിഎസ്ടി നിരക്കില്‍ വില്‍ക്കുമ്പോള്‍ ചെറുകിട മരുന്നു വ്യാപാരികള്‍ക്ക് നിശ്ചിത ശതമാനം നഷ്ടം സംഭവിക്കുന്നുണ്ട്. അതു നികത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മരുന്നു നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

'33 life-saving drugs exempted from GST'; Medicines to be sold at lower prices in the state from tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന്‍ കിഷന്‍, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന്

'പ്രധാനമന്ത്രിക്കസേരയിലിരുന്ന് മോദി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് ആപത്കരം'; വിമര്‍ശനവുമായി വി ഡി സതീശന്‍

ലോക സാമ്പത്തിക ഫോറത്തില്‍ ചരിത്രം നേട്ടവുമായി കേരളം: 1.18 ലക്ഷം കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചു

ഒമ്പതാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം: പോക്‌സോ കേസില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

'കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യാകുന്നു'; ആരോപണങ്ങൾ തള്ളി സിപിഎം

SCROLL FOR NEXT