Business

416 ദിവസത്തെ കാലാവധി, പ്രതിദിനം 3 ജിബി ഡേറ്റ, ബിഎസ്എന്‍എല്‍ ടിവി, പ്രതിദിനം സൗജന്യമായി 250 മിനിറ്റ് സംസാരിക്കാം; കേരളത്തിലും ലഭ്യമാണ് ഈ ഗംഭീര ഓഫര്‍, ഇനി ദിവസങ്ങള്‍ മാത്രം

ഒരു വര്‍ഷം കാലാവധിയുളള  1999 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ച് പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു വര്‍ഷം കാലാവധിയുളള  1999 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ച് പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ടെലികോം രംഗത്ത് വര്‍ധിച്ചു വരുന്ന മത്സരം മുന്‍നിര്‍ത്തി ആകര്‍ഷണീയമായ ഓഫറുമായാണ് ബിഎസ്എന്‍എല്‍ രംഗത്തുവന്നിരിക്കുന്നത്.

പ്രതിദിനം മൂന്ന് ജിബി വരെ ഡേറ്റ ലഭിക്കുന്നതാണ് പരിഷ്‌കരിച്ച 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍. ബിഎസ്എന്‍എല്‍ ടിവിയുടെ വരിക്കാരന്‍ ആകാമെന്നതാണ് മറ്റൊരു നേട്ടം. ഒരു വര്‍ഷ കാലാവധിക്ക് പകരം 70 ദിവസം അധികം ലഭിക്കും എന്നതാണ് പരിഷ്‌കരിച്ച  പ്ലാനിന്റെ മറ്റൊരു പ്രത്യേകത. എന്നാല്‍ കൂടുതല്‍ ദിവസം ലഭിക്കുന്ന ആനുകൂല്യം പ്രയോജനപ്പെടുത്തണമെങ്കില്‍ ഫെബ്രുവരി 15നകം റീച്ചാര്‍ജ് ചെയ്യണമെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കുന്നു.

പ്രതിദിനം ബിഎസ്എന്‍എല്‍ എന്നല്ല, ഏത് നെറ്റ് വര്‍ക്കിലേക്കും 250 മിനിറ്റ് വരെ സൗജന്യമായി വിളിക്കാന്‍ സാധിക്കും. ബിഎസ്എന്‍എല്‍ ട്യൂണ്‍സും, പ്രതിദിനം സൗജന്യമായി 100 എസ്എംഎസും ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഈ പ്ലാന്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT