gold sale file
Business

20,000 കോടി രൂപ കടക്കും; അക്ഷയ തൃതീയയില്‍ സ്വര്‍ണം, വെള്ളി വില്‍പ്പന റെക്കോര്‍ഡ് ഇടും; പ്രതീക്ഷയോടെ കച്ചവടക്കാര്‍

വില കുതിച്ചുയരുന്നതിനിടയിലും അക്ഷയ തൃതീയയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില്‍പ്പന റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്ന് പ്രതീക്ഷ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വില കുതിച്ചുയരുന്നതിനിടയിലും അക്ഷയ തൃതീയയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില്‍പ്പന റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്ന് പ്രതീക്ഷ. അക്ഷയ തൃതീയ ദിനമായ ഞായറാഴ്ച വില്‍പ്പന 20,000 കോടി രൂപ കടക്കുമെന്നാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് കണക്കുകൂട്ടുന്നത്.

കഴിഞ്ഞ വര്‍ഷം അക്ഷയ തൃതീയ ദിനത്തില്‍ ഏകദേശം 16,000 കോടി രൂപയിലധികമായിരുന്നു വില്‍പ്പന. ഇത് മറികടന്ന് ഇത്തവണ വില്‍പ്പന കുതിച്ച് ഉയരുമെന്നാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 10 ഗ്രാമിന് ഏകദേശം 1,00,000 രൂപയായിരുന്നത് ഇത്തവണ ഏകദേശം 1.58 ലക്ഷം രൂപയായാണ് ഉയര്‍ന്നത്. കിലോയ്ക്ക് 85,000 രൂപയില്‍ നിന്ന് വെള്ളി വില 2.55 ലക്ഷം രൂപയിലേക്കാണ് കുതിച്ചത്.

വിലക്കയറ്റം സ്വര്‍ണത്തോടുള്ള താല്‍പ്പര്യം കുറച്ചിട്ടില്ലെങ്കിലും വാങ്ങുന്ന രീതിയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ആളുകള്‍ ഇപ്പോള്‍ ഭാരം കുറഞ്ഞതും സ്ഥിരമായി ധരിക്കാന്‍ കഴിയുന്നതുമായ ആഭരണങ്ങളിലേക്കും വജ്രം, വെള്ളി ഉല്‍പ്പന്നങ്ങളിലേക്കും തിരിഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ ഗോള്‍ഡ്, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍, ഗോള്‍ഡ് ഇടിഎഫുകള്‍ എന്നിവയോടുള്ള താല്‍പ്പര്യവും വര്‍ധിച്ചിട്ടുണ്ട്.

വില വര്‍ദ്ധിച്ചതിനാല്‍ മൊത്തം വ്യാപാര മൂല്യം വര്‍ദ്ധിച്ചുവെങ്കിലും വില്‍ക്കപ്പെടുന്ന സ്വര്‍ണത്തിന്റെ അളവില്‍ ഇടിവുണ്ടായതായി ഓള്‍ ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ്സ്മിത്ത് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണ വിപണനം ഏകദേശം 10 ടണ്‍ ആയി ചുരുങ്ങുമെന്നാണ് കണക്കാക്കുന്നത്. അതായത് ഒരു ജ്വല്ലറിയില്‍ ശരാശരി 25 മുതല്‍ 50 ഗ്രാം വരെ മാത്രമാണ് വില്‍ക്കപ്പെടുക എന്നും ഫെഡറേഷന്‍ കണക്കുകൂട്ടുന്നു.

Akshaya Tritiya 2026: Gold, silver trade likely to cross Rs 20,000 crore despite high prices, low volumes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്രിസ്ത്യൻ ഔട്ട്‌റീച്ച് ഫലമുണ്ടാക്കിയില്ല, ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകി'; ബിജെപിയിൽ രൂക്ഷ വിമർശനം

'ഭയാനക ദിവസം! ​പേപ്പറിൽ സൂപ്പർ താരങ്ങൾ ഉണ്ടായിട്ട് എന്ത് കാര്യം?'; പൊട്ടിത്തെറിച്ച് ഹെയ്ഡൻ

'മകനെ കൊന്നവരെ കാണണ്ട', നിതിന്‍ രാജിന്റെ കുടുംബം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍; പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങി

അമേരിക്കയും ഇസ്രയേലും റഷ്യയും 'ആര്‍ത്തിപിടിച്ച വേട്ടക്കാര്‍'; ആംനസ്റ്റി റിപ്പോര്‍ട്ട്

ശരീരതാപനില കൂട്ടും, വേനൽക്കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികൾ

SCROLL FOR NEXT