Bank Holidays പ്രതീകാത്മക ചിത്രം
Business

നവംബറിലെ ബാങ്ക് അവധികള്‍ അറിയാം; കേരളത്തില്‍ എത്ര?

നവംബറില്‍ രാജ്യത്ത് മൊത്തം 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

നവംബറില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പദ്ധതി ഉണ്ടോ? നവംബറില്‍ രാജ്യത്ത് മൊത്തം 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി വരുന്നത്.

കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്. നവംബറില്‍ ഞായറാഴ്ച അടക്കം കേരളത്തില്‍ മൊത്തം ഏഴ് ദിവസമാണ് ബാങ്ക് അവധിയുള്ളത്. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് നവംബര്‍ മാസത്തിലെ ബാങ്ക് അവധി കണക്കാക്കുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

നവംബര്‍ 1- ഞായറാഴ്ച

നവംബര്‍ 8- ഞായറാഴ്ച

നവംബര്‍ 9- തിങ്കളാഴ്ച- ദീപാവലി- ത്രിപുര, മധ്യപ്രദേശ്, ചണ്ഡീഗഡ്, സിക്കിം, മണിപ്പൂര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ അവധി

നവംബര്‍ 10- ചൊവ്വാഴ്ച- ദീപാവലി- ഗുജറാത്ത്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക, സിക്കിം എന്നി സംസ്ഥാനങ്ങളില്‍ അവധി

നവംബര്‍ 11- ബുധനാഴ്ച- ദീപാവലി- സിക്കിം, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ അവധി

നവംബര്‍ 13- വെള്ളിയാഴ്ച- മേഘാലയയില്‍ അവധി

നവംബര്‍ 14- രണ്ടാം ശനിയാഴ്ച

നവംബര്‍ 15- ഞായറാഴ്ച

നവംബര്‍ 16- തിങ്കളാഴ്ച- ഛത്ത് പൂജ- ബിഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ അവധി

നവംബര്‍ 20- വെള്ളിയാഴ്ച- ഉത്തരാഖണ്ഡില്‍ അവധി

നവംബര്‍ 22- ഞായറാഴ്ച

നവംബര്‍ 23- തിങ്കളാഴ്ച- മേഘാലയയില്‍ അവധി

നവംബര്‍ 24- ചൊവ്വാഴ്ച- ഗുരുനാനാക്ക് ജയന്തി- 17സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ അവധി

നവംബര്‍ 27- വെള്ളിയാഴ്ച- കനകദാസ ജയന്തി- കര്‍ണാടകയില്‍ അവധി

നവംബര്‍ 28- നാലാം ശനിയാഴ്ച

നവംബര്‍ 29- ഞായറാഴ്ച

Bank holidays in November 2026: Check state-wise list

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

'നവാസ് മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞിട്ടില്ല, ഒരുപാട് നാള്‍ ഉറങ്ങിയില്ല; മനസ് ഇടുങ്ങിയ അവസ്ഥ'; ഉള്ളുനീറി നിയാസ് ബക്കര്‍

'ചെകുത്താൻ ഉപയോ​ഗിക്കുന്ന ഇന്റർനെറ്റാണ് ദ്രോഹകരം; കരയുമ്പോൾ കുട്ടികൾക്ക് ഫോൺ കൊടുക്കുന്ന അമ്മമാരുണ്ട്, അത് നല്ല ശീലമല്ല'

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

എന്‍ഐടി ഹോസ്റ്റലുകളിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കാം