കെവൈസി അപ്‌ഡേഷന്‍ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്താന്‍ ആലോചന പ്രതീകാത്മക ചിത്രം
Business

'തട്ടിപ്പുകള്‍ തടയുക പ്രധാനം', ബാങ്കുകളില്‍ കൂടുതല്‍ വെരിഫിക്കേഷന്‍ വരുന്നു, കെവൈസി വ്യവസ്ഥകള്‍ ശക്തിപ്പെടുത്താന്‍ ആലോചന

തട്ടിപ്പുകള്‍ തടയുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കെവൈസി അപ്‌ഡേഷന്‍ മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബാങ്കുകള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തട്ടിപ്പുകള്‍ തടയുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കെവൈസി അപ്‌ഡേഷന്‍ മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബാങ്കുകള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അധിക വെരിഫിക്കേഷന്‍ നടത്തി അക്കൗണ്ടുകളെയും അക്കൗണ്ട് ഉടമകളെയും കൂടുതല്‍ കൃത്യതയോടെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ബാങ്കുകള്‍ ആലോചിക്കുന്നത്.

കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ ആര്‍ബിഐയുമായും കേന്ദ്രസര്‍ക്കാരുമായും ചര്‍ച്ച നടത്തി വരികയാണ്. നിലവിലെ എല്ലാ അക്കൗണ്ടുകളും അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് ഇതില്‍ പ്രധാനം. ഒന്നിലധികം അക്കൗണ്ടുകളെയോ ജോയിന്റ് അക്കൗണ്ടുകളെയോ ഒരു ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന കേസുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കൂടാതെ വിവിധ രേഖകള്‍ ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകള്‍ തുറന്ന കേസുകളും കൂടുതല്‍ വെരിഫിക്കേഷന് വിധേയമാക്കാനും ബാങ്കുകള്‍ പദ്ധതിയിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു ക്രമീകരണം ഒരുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഫിനാന്‍സ് സെക്രട്ടറി ടിവി സോമനാഥന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ധനകാര്യമേഖലയില്‍ ഒരു പൊതുവായ സംവിധാനം ഒരുക്കുന്നതിനായി ശ്രമിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒന്നിലധികമുള്ള അക്കൗണ്ടുകളെയോ ജോയിന്റ് അക്കൗണ്ടുകളെയോ തിരിച്ചറിയാന്‍ പാന്‍, ആധാര്‍, യുണിക് മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിക്കുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്. വ്യത്യസ്ത കെവൈസി രേഖകള്‍ ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകള്‍ തുറന്ന കേസുകളിലാണ് ഇത് ഫലപ്രദമാകുക. ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ കൂടി തിരിച്ചറിയാന്‍ സഹായിക്കുന്നവിധമാണ് പുതിയ ക്രമീകരണം വരാന്‍ പോകുന്നതെന്ന് ബാങ്ക് വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ പാസ്‌പോര്‍ട്ട്, ആധാര്‍, വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉണ്ടെങ്കില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT