സ്വന്തമായി ബിസിനസ് ചെയ്താലോ? ഇങ്ങനെ ചിന്തിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. സ്വന്തമായി ബിസിനസ് ചെയ്ത് കുറച്ച് കാശ് ഉണ്ടാക്കണമെന്നാണ് പൊതുവെ ചിന്തിക്കാറ്. പക്ഷേ ഏത് തരം ബിസിനസ് ചെയ്യണമെന്ന ചോദ്യം മനസിലേക്ക് വരുമ്പോള്‍ ഉത്തരം മുട്ടാറുണ്ട്. അങ്ങനെ വരുമ്പോള്‍ പലരും ബിസിനസ് ചെയ്യുന്നതില്‍ നിന്ന് പിന്‍വാങ്ങുന്നതാണ് പതിവ്. ഇവിടെ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതും വലിയ മാര്‍ജിന്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നതും നീണ്ടക്കാലം നിലനില്‍ക്കുന്നതുമായ നാലു ബിസിനസുകള്‍ പരിചയപ്പെടാം.
1. പ്രായമായവരെ സംരക്ഷിക്കല്‍
ഇന്ന് പ്രായമായവര്‍ക്ക് മതിയായ കെയര്‍ കൊടുക്കുന്നത് വലിയൊരു പ്രശ്‌നമായി കാണുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 70 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാനോ വേണ്ട പരിരക്ഷ നല്‍കാനോ കഴിയാത്ത സാഹചര്യം ചിലരുടെ കാര്യത്തിലെങ്കിലും നിലനില്‍ക്കുന്നുണ്ട്. പല വീടുകളിലും ഇതിനുള്ള സംവിധാനമില്ലാത്ത സാഹചര്യം ഉണ്ട്. മക്കളൊക്കെ അകലെയായിരിക്കും. അതുകൊണ്ട് തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു സപ്പോര്‍ട്ട് സിസ്റ്റം ആവശ്യമാണ്. ബൈസ്റ്റാന്‍ഡര്‍ ആയി പോലും പോകാന്‍ കഴിയാത്ത അവസ്ഥ ചിലരുടെ കാര്യത്തിലുണ്ട്. ബൈസ്റ്റാന്‍ഡര്‍ ആകുന്നത് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്ലാവിധ സപ്പോര്‍ട്ട് സര്‍വീസുകളും ജെറിയാട്രിക് സര്‍വീസ് എന്ന വലിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ജെറിയാട്രിക് കെയറിനും പാലിയേറ്റീവ് കെയറിനും ഹോം കെയറിനും വേണ്ടിയുള്ള സര്‍വീസുകളുടെ വലിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഗ്ലാമര്‍ സര്‍വീസ് അല്ലെങ്കിലും വലിയ മാര്‍ജിന്‍ ലഭിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
2. വാട്ടര്‍ ടാങ്ക്, സെപ്റ്റിക് ടാങ്ക് ക്ലീനിങ്
വാട്ടര്‍ ടാങ്ക്, സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങിന് ആളെ കിട്ടാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് ഒരു കമ്പനി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് വലിയ സാധ്യതയാണ്. ഇത്തരത്തില്‍ ഒരു ക്ലീനിങ് കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയാല്‍ വലിയതോതില്‍ മാര്‍ജിന്‍ ലഭിക്കാന്‍ സാധിക്കും. 50 മുതല്‍ 100 ശതമാനം വരെ മാര്‍ജിന്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ബിസിനസ് ആണ് ഇതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇതിന്റെ സാധ്യത ഒരുകാലത്തും ഇല്ലാതാകുന്നില്ല. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതിന്റെ പ്രാധാന്യം എല്ലാ കാലത്തും നിലനില്‍ക്കും. വലിയ ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലാതെ, കുറച്ച് മാന്‍പവര്‍ മാത്രം ഉപയോഗിച്ച് തുടങ്ങാന്‍ പറ്റുന്ന ബിസിനസ് കൂടിയാണിത്. ഒരു ലക്ഷം രൂപ കൈയില്‍ ഉണ്ടെങ്കില്‍ തന്നെ തുടങ്ങാന്‍ പറ്റുന്ന ബിസിനസ് ആണിതെന്നും വിപണി വിദഗ്ധര്‍ പറയുന്നു.
3. മരണാനന്തര ചടങ്ങുകള്‍
മരിച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ട ചടങ്ങുകള്‍ എന്തെല്ലാമാണ് എന്ന് അറിയാത്ത നിരവധിപ്പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. കൂടാതെ പഴയ പോലെ വലിയ കൂട്ടായ്മകളോ നാട്ടുകാരുടെ സഹകരണമോ മരണാന്തര ചടങ്ങുകള്‍ക്ക് ലഭിക്കുന്നുമില്ല. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മരണാനന്തര ചടങ്ങുകള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയുന്ന തരത്തില്‍ സര്‍വീസ് നല്‍കുന്നവര്‍ നിരവധിപ്പേരുണ്ട്. എങ്കിലും വിവിധ സമുദായങ്ങളെ കുറിച്ചും അവരുടെ രീതികളെയും കുറിച്ച് പഠിച്ച് ഇറങ്ങിയാല്‍ ഇത് വലിയൊരു സാധ്യത തന്നെയാണ്. ഇതൊരു ഗ്ലാമര്‍ ജോലി അല്ല. കൂടാതെ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരാം. എങ്കിലും ഇതിനെ കുറിച്ച് ആഴത്തില്‍ പഠിച്ച് ഇറങ്ങിയാല്‍ വലിയ സാധ്യതയാണ് നിലനില്‍ക്കുന്നത്.
4.കോമേഴ്‌സ്യല്‍ കിച്ചന്‍ എക്‌സോസ്റ്റ് ക്ലീനിങ്
ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ കിച്ചന്‍ എക്‌സോസ്റ്റ് ക്ലീനിങ് വലിയ സാധ്യതയാണ്. പല ഹോട്ടലുകളിലും റെസ്‌റ്റോററന്റുകളിലും കിച്ചന്‍ എക്‌സോസ്റ്റ് പുക പിടിച്ച് പൊടി പിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്. ശരിയായ രീതിയില്‍ ഇത് ക്ലീന്‍ ചെയ്യാന്‍ ആളില്ലാത്ത സാഹചര്യമുണ്ട്. ഇത് വലിയ തോതിലുള്ള മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഇത് നിര്‍ബന്ധമായി ഓരോ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ചെയ്യേണ്ട കാര്യമാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇത് കൃത്യമായി ചെയ്യുന്ന ഹോട്ടലുകളും റെസ്‌റ്റോറന്റുകളും കുറവാണ്. അതുകൊണ്ട് കോമേഴ്‌സ്യല്‍ കിച്ചന്‍ എക്‌സോസ്റ്റ് ക്ലീനിങ് സര്‍വീസ് വലിയൊരു സാധ്യതയാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും താരമ്യേന കുറവാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates