ബിഎംഡബ്ല്യൂ ഐ5 എം60 എക്‌സ്‌ഡ്രൈവ് image credit:BMW
Business

3.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍, 'ഇലക്ട്രിക് രാജാവ്', ബിഎംഡബ്ല്യൂവിന്റെ പുത്തന്‍ കാര്‍

ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ മറ്റൊരു ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ മറ്റൊരു ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎംഡബ്ല്യൂ ഐ5 എം60 എക്‌സ്‌ഡ്രൈവിന്റെ എക്‌സ് ഷോറൂം വില 1,19,50,000 രൂപയാണ്.

പുതിയ കാര്‍ ആല്‍പൈന്‍ വൈറ്റില്‍ നോണ്‍-മെറ്റാലിക് പെയിന്റ് വര്‍ക്കുകളിലും എം ബ്രൂക്ലിന്‍ ഗ്രേ, എം കാര്‍ബണ്‍ ബ്ലാക്ക്, കേപ് യോര്‍ക്ക് ഗ്രീന്‍, ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയര്‍, സോഫിസ്റ്റോ ഗ്രേ, ഓക്‌സൈഡ് ഗ്രേ, മിനറല്‍ വൈറ്റ് എന്നിവ ഉള്‍പ്പെടുന്ന മെറ്റാലിക് പെയിന്റ് വര്‍ക്കുകളിലും ലഭ്യമാണ്. ഇത് രാജ്യത്തെ എല്ലാ ബിഎംഡബ്ല്യൂ ഡീലര്‍ഷിപ്പുകളിലും ലഭ്യമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏറ്റവും മികച്ച എക്‌സിക്യൂട്ടീവ് സെഡാന്‍ എന്ന വിശേഷണത്തോടെയാണ് കാര്‍ അവതരിപ്പിക്കുന്നത്. നൂറ് കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 3.8 സെക്കന്‍ഡ് മാത്രം മതി. 230 കിലോമീറ്ററാണ് പരമാവധി വേഗം. ആറ് എയര്‍ബാഗുകള്‍, അറ്റന്റ്റീവ്‌നെസ് അസിസ്റ്റന്‍സ് അടക്കം സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോളില്‍ കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി), ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ നിരവധി സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് വാഹനം പുറത്തിറങ്ങുക.

മറികടന്ന കിലോമീറ്ററുകള്‍ കണക്കാക്കാതെ രണ്ട് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയോടെയാണ് കാര്‍ വരുന്നത്. റിപ്പയര്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് മൂന്നാം വര്‍ഷം മുതല്‍ പരമാവധി അഞ്ചാം വര്‍ഷം വരെ വാറന്റി ആനുകൂല്യങ്ങള്‍ നീട്ടാനും സാധിക്കും. ഉയര്‍ന്ന വോള്‍ട്ടേജ് ബാറ്ററിക്ക് എട്ട് വര്‍ഷത്തേക്ക് അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വരെയാണ് വാറന്റി ലഭിക്കുക. വീട്ടില്‍ 11 കിലോവാട്ട് വരെ സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT