10 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ ബജറ്റില്‍ പ്രഖ്യാപനം പ്രതീകാത്മക ചിത്രം
Business

10 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ; വര്‍ഷം ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇ വൗച്ചര്‍ നല്‍കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ക്ക് പത്തു ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഓരോ വര്‍ഷവും ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന് ഈ വൗച്ചര്‍ നല്‍കും. പലിശയില്‍ മൂന്നു ശതമാനം വരെ ഇളവാണ് ഇതിലൂടെ ലഭിക്കുകയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

വിദ്യാഭ്യാസത്തിനും തൊഴില്‍ ശേഷിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് 1.48 ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്കു തൊഴില്‍ നൈപുണ്യം ഉറപ്പു വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുദ്ര വായ്പ 20 ലക്ഷം വരെ

മുദ്ര പദ്ധതി വഴി നല്‍കുന്ന വായ്പയുടെ പരിധി ഇരുപതു ലക്ഷമാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ 500 മുന്‍നിര കമ്പനികളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരം നല്‍കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

നൂറു നഗരങ്ങളില്‍ നിക്ഷേപ സൗഹൃദ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കും. വ്യവസായ മേഖലയിലെ ജീവനക്കാര്‍ക്കായി ഡോര്‍മിറ്ററി മോഡല്‍ താമസ സൗകര്യങ്ങള്‍ ഒരുക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാവും ഇതു നടപ്പാക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

SCROLL FOR NEXT