Post Office Scheme പ്രതീകാത്മക ചിത്രം
Business

മാസംതോറും രണ്ടായിരം രൂപ മാറ്റിവെയ്ക്കാമോ?, ഒന്നരലക്ഷത്തോളം സമ്പാദിക്കാം; റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം

ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കിയ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കിയ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമാണിത്. ഇതില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്.

ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ.

ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം.

നിലവിലെ പലിശ നിരക്ക് പ്രകാരം, അഞ്ച് വര്‍ഷത്തേക്ക് പ്രതിമാസം 2,000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ ആകെ വിഹിതം 1.2 ലക്ഷം രൂപയായിരിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശയിനത്തില്‍ ലഭിക്കുക 22,732 രൂപയാണ്. ഇത് ഉള്‍പ്പെടെ 1,42,732 രൂപയോളം കാലാവധി കഴിയുമ്പോള്‍ തിരികെ ലഭിക്കും. ദീര്‍ഘകാല സമ്പാദ്യം വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്ന നിരവധി നിക്ഷേപകര്‍ക്ക്, സുരക്ഷിതവും അച്ചടക്കമുള്ളതുമായ ഒരു സമ്പാദ്യ രീതിയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

Can you set aside Rs 2,000 every month? You can earn up to Rs 1.5 lakh; Recurring Deposit Scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജന്തര്‍മന്തറിലെ പൊലീസ് അതിക്രമം; ഉന്നതാധികാര സമിതി രൂപികരിച്ച് സുപ്രീം കോടതി; ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷന്‍

'പപ്പ പ്രിയപ്പെട്ട സോണിയയെ നോക്കി അഭിമാനത്തോടെ പുഞ്ചിരിക്കുന്നത് എനിക്ക് കാണാം'; രാജീവ് ഗാന്ധിയുടെ ഓർമ്മദിനത്തിൽ രാഹുലിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

ഗള്‍ഫ് മലയാളികള്‍ക്ക് ഓണം 'കളറാക്കാം'; കടല്‍ കടക്കുന്നത് ടണ്‍ കണക്കിന് പച്ചക്കറികള്‍

പാചകം അറിയില്ലേ? ബാച്ചിലേഴ്സിനും ഒരുക്കാം കിടിലൻ ഓണസദ്യ

'ചില കൂടിക്കാഴ്ചകൾ ഒരു സ്വപ്നം പോലെയാണ്'; ഷമ്മി കപൂറിനൊപ്പമുള്ള ഓർമ പങ്കുവച്ച് നടൻ