ചൈന ഹ്രസ്വകാല പലിശ നിരക്ക് കുറച്ചു ഫയൽ
Business

അഞ്ചുശതമാനം വളര്‍ച്ച ലക്ഷ്യം, ചൈന പലിശനിരക്ക് കുറച്ചു; സമ്പദ് വ്യവസ്ഥ തിരിച്ചുവരുമോ?

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് വേണ്ടി ചൈനീസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് വേണ്ടി ചൈനീസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറച്ചു. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വായ്പ വര്‍ദ്ധിപ്പിക്കാനാണ് ഹ്രസ്വകാല പലിശ നിരക്ക് കുറച്ചതെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. നിലവിലുള്ള ഭവനവായ്പകളുടെ മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ചതായും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ പാന്‍ ഗോങ്‌ഷെങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബാങ്കുകളെ സഹായിച്ച്് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബാങ്കുകളുടെ കരുതല്‍ അനുപാതവും കുറച്ചിട്ടുണ്ട്. ബാങ്കുകള്‍ നിര്‍ബന്ധമായി സൂക്ഷിക്കേണ്ട കരുതല്‍ പണത്തിന്റെ തോത് ആണ് കുറച്ചത്. 0.5 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ചൈനീസ് സാമ്പത്തിക വളര്‍ച്ചാനിരക്ക് അഞ്ചുശതമാനത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പലിശനിരക്ക് കുറച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വര്‍ഷങ്ങളായി തുടരുന്ന റിയല്‍ എസ്റ്റേറ്റ് മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന് വേണ്ടി മെയ് മാസത്തില്‍ ചൈന പ്രോപ്പര്‍ട്ടി റെസ്‌ക്യൂ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇത് വേണ്ടവിധം ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് പലിശനിരക്ക് കുറയ്ക്കാനുള്ള കേന്ദ്രബാങ്കിന്റെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT