കുനാല്‍ ഷാ 
Business

വാട്‌സ്ആപ്പ് തലപ്പത്ത് ഇനി ഇന്ത്യക്കാരന്‍; ആരാണ് കുനാല്‍ ഷാ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കാലിഫോര്‍ണിയ: വാട്‌സ്ആപ്പ് തലപ്പത്തേക്ക് ഇന്ത്യക്കാരന്‍ എത്തുന്നു. മുംബൈ സ്വദേശിയായ കുനാല്‍ ഷാ(47) ആണ് ഇനി വാട്‌സ്ആപ്പിനെ നയിക്കുക. ഏഴ് വര്‍ഷം വാട്‌സ്ആപ്പ് സിഇഒ ആയിരുന്ന വില്‍ കാത്ത്കാര്‍ട്ട് പടിയിറങ്ങിയതോടെയാണ് പുതിയ നിയമനം.

പ്രമുഖ ഫിനാന്‍ഷ്യല്‍ ആപ്പായ ക്രെഡിന്റെ തലപ്പത്ത് നിന്നാണ് കുനാല്‍ ഷാ വാട്‌സാപ്പിലേക്ക് ചേക്കേറുന്നത്. 2015ല്‍ സ്‌നാപ്ഡീല്‍ ഏറ്റെടുത്ത ഓണ്‍ലൈന്‍ റീചാര്‍ജ് പ്ലാറ്റ്ഫോമായ ഫ്രീചാര്‍ജിന്റെ സഹസ്ഥാപകനാണ്. പിന്നീടാണ് ക്രെഡിറ്റ്-കാര്‍ഡ് ബില്‍ പേയ്മെന്റ് റിവാര്‍ഡ് പ്ലാറ്റ്ഫോമായ ക്രെഡ് സ്ഥാപിച്ചത്.

വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയില്‍ നിന്ന് 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടിയതിന് പിന്നാലെയാണ് കുനാല്‍ വാട്‌സാപ്പ് തലപ്പത്തേക്ക് എത്തുന്നത്. പേയ്മെന്റുകള്‍, ബിസിനസ് മെസേജിങ്, എഐ ഫീച്ചറുകള്‍ എന്നിവ മെച്ചപ്പെടുത്തി വാട്‌സ്ആപ്പിനെ അടുത്ത തലത്തിലേക്ക് വികസിപ്പിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. ഇതിനായി കുനാലിന്റെ മികവും ആഗോള കാഴ്ചപ്പാടും സഹായകമാകുമെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. മാര്‍ക്ക് സുക്കര്‍ബര്‍ഗിനൊപ്പം മെറ്റയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ സന്തോഷമാണെന്ന് കുനാല്‍ പറഞ്ഞു.

ക്രെഡിനെ ഇന്ത്യയിലെ വലിയ കമ്പനികളാക്കി മാറ്റിയത് കുനാലാണെന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുനാല്‍ പടിയിറങ്ങിയതോടെ മിറ്റന്‍ സമ്പത്ത് ക്രെഡിന്റെ താല്‍ക്കാലിക സിഇഒ ആകും.

CRED Founder Kunal Shah Appointed As WhatsApp Head

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

സസ്യങ്ങള്‍ മാത്രമല്ല, മാംസവും കൃഷി ചെയ്ത് വിളയിക്കാം? വിപ്ലവകരമായ കണ്ടെത്തലുമായി ഗവേഷകര്‍

മുഖ്യമന്ത്രിക്ക് ഗുരുവായൂരില്‍ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം

വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഫ്രീഡം ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; പരാതിയുമായി എംഎസ്എഫ്

കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍; അപകടസമയത്ത് ബഷീര്‍ ധരിച്ച വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു; പത്താം സാക്ഷിയുടെ മൊഴി