Estonia, Portugal keen to sell their beer brands in Kerala. Representative purpose only
Business

ക്രിസ്ത്യാനോ അല്ല, കേരളത്തിലേക്കു വരുന്ന പറങ്കിവീര്യം വേറെ; പോര്‍ച്ചുഗല്‍ ബിയര്‍ വില്‍ക്കാന്‍ ബെവ്കോ

മെസ്സിയും അർജന്റീന ടീമും വരുന്നതറിഞ്ഞ് കളി പ്രേമികൾ ആവേശത്തിലാണ്. അതിനിടെ പോർച്ചുഗലിൽ നിന്നുള്ള ഐറ്റങ്ങൾ ഇറക്കി ബിയർ പ്രേമികളെ സന്തോഷിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിവറേജസ് കോർപറേഷൻ.

വിദ്യാനന്ദന്‍ എംഎസ്‌

ഫുട്ബോൾ ആരാധകരുടെ സിരകളിൽ ലഹരി പടർത്താൻ മെസ്സിയും സംഘവും എത്തുമെന്ന വാർത്തകൾക്കിടെ മറ്റൊരു കൂട്ടർ മലയാളികളുടെ ‘മനം മയക്കാൻ‘ പോർച്ചുഗലിൽ നിന്നും പുറപ്പെടാനൊരുങ്ങുന്നു.

CR 7- ക്രിസ്ത്യാനോ റൊണാൾഡോ? അല്ലേയല്ല! എത്തുന്നത് പറങ്കിവീര്യമുള്ള പോർച്ചുഗൽ (made-in-Portugal) ബിയറാണ്‌.

മെസ്സിയും അർജന്റീന ടീമും വരുന്നതറിഞ്ഞ് കളി പ്രേമികൾ ആവേശത്തിലാണ്. അതിനിടെ പോർച്ചുഗലിൽ നിന്നുള്ള ഐറ്റങ്ങൾ ഇറക്കി ബിയർ പ്രേമികളെ സന്തോഷിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിവറേജസ് കോർപറേഷൻ.

പോർച്ചുഗൽ മാത്രമല്ല എസ്റ്റോണിയയും തങ്ങളുടെ ബിയർ ബ്രാൻഡുകൾ കേരളത്തിൽ വിൽക്കാനായി ബിവറേജസ് കോർപറേഷനെ സമീപിച്ചിട്ടുണ്ട്. ഇതിനായി ധനകാര്യ വകുപ്പിന്റെ അനുമതി കാക്കുകയാണ് കോർപറേഷനെന്ന് ബെവ്‌കോയുടെ മാനേജിങ് ഡയറക്ടർ ഹർഷിത അട്ടലൂരി പറഞ്ഞു.

പോർച്ചുഗലിന്റെയും എസ്റ്റോണിയയുടെയും എംബസി ഉദ്യോഗസ്ഥർ ഈയിടെ ബെവ്‌കോ സന്ദർശിച്ചാണ് വിൽപ്പനയ്ക്ക് അനുമതി തേടിയത്. നിലവിൽ വിദേശ നിർമിത വിദേശ മദ്യവും (FMFL), വിദേശ നിർമിത വൈനും ബെവ്കോ വിൽക്കുന്നുണ്ട്. വിദേശ നിർമിത ബിയർ വിൽക്കുന്നില്ല.

ഇതിനായി കോർപറേഷൻ നൽകിയ അപേക്ഷ എക്സൈസ് വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. ഇനി ധനകാര്യ വകുപ്പ് വിദേശ ബിയറിന്റെ നികുതി ഘടന രൂപപ്പെടുത്തണം. അതിന് ശേഷമേ കോർപറേഷന് വിൽപ്പന തുടങ്ങാനാകൂ. ബിയർ മാത്രമല്ല, പോർച്ചുഗലും എസ്റ്റോണിയയും അവരുടെ മദ്യവും വൈനും ഇവിടെ വിൽക്കാൻ അനുമതി തേടി. താൽപ്പര്യമുള്ള കമ്പനികളോട് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ നിർദേശം നൽകിയെന്ന് അട്ടലൂരി പറഞ്ഞു.

വിദേശ നിർമ്മിത വിദേശ മദ്യം (FMFL), വിദേശ നിർമിത വൈൻ എന്നിവയുടെ വിൽപന കൂടി വരികയാണ് കേരളത്തിൽ. ഈ സാമ്പത്തിക വർഷം ഓഗസ്റ്റ് മൂന്നാം വാരം വരെ 1.14 ലക്ഷം കെയ്‌സ് മദ്യം വിറ്റുപോയി. തലേവർഷം ഇതേ കാലയളവിൽ 1.04 ലക്ഷം കെയ്‌സുകളാണ് വിറ്റത്. ഒരു കെയ്‌സ് മദ്യം എന്ന് പറയുന്നത് ഒമ്പത് ലിറ്റർ മദ്യമാണ്, ഏതു ബ്രാൻഡ് ആയാലും ഏത് അളവിലെ കുപ്പി ആയാലും.

വാക്- ഇൻ ഔട്ട് ലെറ്റുകളുടെയും പ്രീമിയം ഔട്ട് ലെറ്റുകളുടെയും എണ്ണം കൂടിയത് ഇവയുടെ വിൽപ്പന വർധിക്കാൻ കാരണമായെന്ന് എം ഡി കരുതുന്നു.

ബാറിലെ ബിയർ വിൽപ്പന കുറഞ്ഞു

ബെവ്കോ ഔട്ട് ലെറ്റുകളിൽ ബിയർ വിൽപ്പന കൂടിയെങ്കിലും ബാറുകളിൽ കുറഞ്ഞു. ഈ സാമ്പത്തിക വർഷം ഓഗസ്റ്റ് മൂന്നാം വാരം വരെ ഔട്ട് ലെറ്റുകളിൽ നിന്ന് 18.28 ലക്ഷം കെയ്‌സുകൾ വിറ്റുപോയി. കഴിഞ്ഞ വർഷമിത് 17.36 ലക്ഷം കെയ്‌സുകളായിരുന്നു. വെയർ ഹൗസുകളിൽ നിന്ന് നേരിട്ടുള്ള ബിയർ വിൽപ്പന കഴിഞ്ഞ വർഷത്തെ 22.62 ലക്ഷം കെയ്‌സുകളിൽ നിന്ന് ഇക്കൊല്ലം 19.95 ലക്ഷം കെയ്‌സുകളായി കുറഞ്ഞു.

Estonia, Portugal keen to sell their beer brands in Kerala. Bevco is yet to begin the sale of foreign-made beer even as it sells Foreign-made Foreign Liquor and foreign-made wines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചൈന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

'അഭിനയത്തിന്റെ ദൈവം, ഒരു സംവിധായകന് ഇതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക'; മോഹൻലാലിനെക്കുറിച്ച് നന്ദ കിഷോർ

SCROLL FOR NEXT