എഥനോള്‍ 100' (Ethanol 100) പുറത്തിറക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി കാറില്‍ എഥനോള്‍ കലര്‍ന്ന പെട്രോള്‍ നിറയ്ക്കുന്നു file
Business

'എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടപ്പെടും'; പ്രചാരണത്തില്‍ വിശദീകരണവുമായി കേന്ദ്രം

ഇന്ത്യയുടെ എഥനോള്‍ കലര്‍ത്തിയ ഇന്ധന പദ്ധതി ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും സാമ്പത്തികമായി ലാഭകരവുമാണെന്ന് കേന്ദ്രസര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഇന്ത്യയുടെ എഥനോള്‍ കലര്‍ത്തിയ ഇന്ധന പദ്ധതി ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും സാമ്പത്തികമായി ലാഭകരവുമാണെന്ന് കേന്ദ്രസര്‍ക്കാര്‍. 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ (E20) ഉപയോഗിക്കുന്നത് വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുകളെ ബാധിച്ചേക്കാമെന്ന ആശങ്കകള്‍ സര്‍ക്കാര്‍ തള്ളി.

ഇ20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടപ്പെടുമെന്നായിരുന്നു പ്രചാരണം. ഈ വിഷയത്തില്‍ ബന്ധപ്പെട്ട പങ്കാളികളുമായി ചേര്‍ന്ന് പരിശോധിക്കുകയും പ്രചാരണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തതായും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.'ഇന്ധനത്തില്‍ എഥനോള്‍ കലര്‍ത്തല്‍ എന്നത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു രീതിയാണ്. അമേരിക്ക, ബ്രസീല്‍, ജപ്പാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇത് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്,'- മന്ത്രാലയം വ്യക്തമാക്കി. ബ്രസീലില്‍ വര്‍ഷങ്ങളായി ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനമാണ് ഉപയോഗിക്കുന്നതെന്നും അവിടെ സാധാരണ പെട്രോള്‍ മിശ്രിതം ഇ27 (E27) ആണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചതിലൂടെ, എഥനോള്‍ കലര്‍ത്തിയ ഇന്ധന പദ്ധതി ഇന്ത്യയ്ക്ക് 1.4 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യം ലാഭിക്കാന്‍ സഹായിച്ചതായും സര്‍ക്കാര്‍ പറഞ്ഞു. ഈ പദ്ധതി എഥനോള്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന കാര്‍ഷിക അസംസ്‌കൃത വസ്തുക്കള്‍ക്ക് സ്ഥിരമായ ആവശ്യം സൃഷ്ടിച്ചുവെന്നും ഇത് കര്‍ഷകരെ സഹായിക്കുകയും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

Ethanol-blended petrol safe, will not impact vehicle insurance validity: Government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിക്ക് കനത്ത തിരിച്ചടി; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം: അയല്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി

സമൂഹമാധ്യമ അക്കൗണ്ടുകള്‍ വെളിപ്പെടുത്തണം, ഫണ്ട് വകമാറ്റിയാല്‍ പിഴ; എഫ്‌സിആര്‍എ ചട്ടത്തിലെ പ്രധാന മാറ്റങ്ങളിങ്ങനെ

'ഞാന്‍ കണ്ടതില്‍ ഏറ്റവും വലിയ കണ്‍വിന്‍സിങ് സ്റ്റാര്‍ വിനീത് ശ്രീനിവാസന്‍, പറഞ്ഞ് വീഴ്ത്തിക്കളയും'; ചിരിപ്പിച്ച് പൃഥ്വിരാജ്

മദ്യനികുതിയിലും പിഎം ശ്രീ പദ്ധതിയിലും അതൃപ്തി; നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്