ഫാസ്ടാഗ്   ഫയല്‍ ചിത്രം
Business

ഫാസ്ടാഗ്: കെവൈവി നടപടികള്‍ ഇനി ലളിതം, അറിയാം

കെവൈവി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഉടമകള്‍ക്കു കൂടുതല്‍ സമയം നല്‍കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫാസ്ടാഗ് ഉപയോഗിക്കുന്ന വാഹനങ്ങള്‍ തിരിച്ചറിയാനുള്ള 'നോ യുവര്‍ വെഹിക്കിള്‍' (കെവൈവി) രീതിക്കെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ നടപടിക്രമം ലളിതമാക്കി ദേശീയപാത അതോറിറ്റി.

ഫാസ്ടാഗുകളുടെ ദുരുപയോഗം തടയുന്നതിനായി 2024 ഒക്ടോബര്‍ മുതലാണ് നിര്‍ബന്ധിത കെവൈവി ആരംഭിച്ചത്. ട്രക്കുകളില്‍ കാറിന്റെ ഫാസ്ടാഗ് ഉപയോഗിച്ച സംഭവങ്ങളടക്കം കണക്കിലെടുത്തായിരുന്നു ഈ നീക്കം.

കാര്‍, ജീപ്പ്, വാന്‍ എന്നിവയുടെ വശങ്ങളിലെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കി, ഇനി മുന്നില്‍നിന്നുള്ള ചിത്രം മാത്രം മതി.

കെവൈവി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഉടമകള്‍ക്കു കൂടുതല്‍ സമയം നല്‍കും. അതുവരെ ഫാസ്ടാഗ് റദ്ദാക്കില്ല. വാഹന നമ്പര്‍ നല്‍കിയാലുടന്‍ ആര്‍സി വി വരങ്ങള്‍ വാഹന്‍ പോര്‍ട്ടലില്‍നിന്ന് ഇനി ലഭ്യമാക്കും. ഒരു മൊബൈല്‍ നമ്പറുമായി ഒന്നിലേറെ വാഹനങ്ങള്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ആവശ്യമുള്ളത് തെരഞ്ഞെടുക്കാനും കഴിയും.

കെവൈവി നയം വരുന്നതിനു മുന്‍പ് ഇഷ്യൂ ചെയ്ത ഫാസ്ടാഗുകളുടെ സേവനം റദ്ദാക്കില്ല. ഇവയ്‌ക്കെതിരെ പരാതികള്‍ ഉയര്‍ന്നാല്‍ മാത്രമേ നടപടിയെടുക്കൂ. കൂടുതല്‍ സഹായങ്ങള്‍ക്ക് ഹെല്‍ലൈന്‍ നമ്പര്‍: 1033 നല്‍കിയിട്ടുണ്ട്.

FASTag: KYV procedures are now simpler

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി