senior citizen ai image
Business

പോസ്റ്റ് ഓഫീസ് സ്‌കീമുകളേക്കാള്‍ റിട്ടേണ്‍; മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.6 ശതമാനം വരെ പലിശ, അറിയാം ബാങ്കുകളുടെ പട്ടിക

വിരമിക്കല്‍ സമ്പാദ്യം സുരക്ഷിതവും ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്നതുമായിരിക്കണമെന്നാണ് എല്ലാ മുതിര്‍ന്ന പൗരന്മാരും ആഗ്രഹിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

വിരമിക്കല്‍ സമ്പാദ്യം സുരക്ഷിതവും ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്നതുമായിരിക്കണമെന്നാണ് എല്ലാ മുതിര്‍ന്ന പൗരന്മാരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക മുതിര്‍ന്ന പൗരന്മാരും സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ബാങ്കില്‍ സ്ഥിരനിക്ഷേപമായാണ് സൂക്ഷിക്കുന്നത്. പൊതുമേഖല ബാങ്കുകളെയും വന്‍കിട സ്വകാര്യ ബാങ്കുകളെയും അപേക്ഷിച്ച് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഉയര്‍ന്ന പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്.

ഇതില്‍ ഏറ്റവും കൂടുതല്‍ പലിശ വരുമാനം നല്‍കുന്നത് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കും ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുമാണ്. ഇരു ബാങ്കുകളും മുതിര്‍ന്നവര്‍ക്ക് 8.6 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വര്‍ഷവും ഒരു ദിവസവും മുതല്‍ മൂന്ന് വര്‍ഷവും ആറുമാസവും വരെയുള്ള കാലാവധിയില്‍ നിക്ഷേപിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

കൂടുതല്‍ റിട്ടേണ്‍ നല്‍കുന്ന മറ്റു സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ( എഫ്ഡി കാലാവധി)

എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് - 7.9 ശതമാനം ( 30 മാസവും ഒരു ദിവസവും മുതല്‍ 36 മാസം വരെ കാലാവധി)

സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 8.5 ശതമാനം ( അഞ്ചുവര്‍ഷം കാലാവധി)

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.5 ശതമാനം ( 800 ദിവസം)

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് - 8.3 ശതമാനം ( മൂന്ന് വര്‍ഷം)

ശിവാലിക് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 8.25 ശതമാനം ( 23 മാസവും ഒരു ദിവസവും മുതല്‍ 27 മാസം വരെ)

സ്ലൈസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 7.75 ശതമാനം ( 18 മാസവും ഒരു ദിവസവും മുതല്‍ രണ്ടുവര്‍ഷം)

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് - 8.5 ശതമാനം ( 666 ദിവസം)

FDs offering higher interest rates to senior citizens: small finance bank fixed deposit rate lists

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ സുധാകരനോട് വിദേശത്തു നിന്ന് മടങ്ങാന്‍ നിര്‍ദേശം; എല്ലാ എംപിമാരും ഡല്‍ഹിയില്‍ എത്തണം'

നായികയോട് പ്രണയം പറയുന്നതിന് പകരം ചോദിച്ചത്: 'ഹോംവർക്ക് ചെയ്തോ മോളേ'; പ്രായത്തിനനുസരിച്ചുള്ള വേഷങ്ങൾ ചെയ്യുമെന്ന് ഷാരൂഖ് ഖാൻ

മണ്ഡല പുനര്‍ നിര്‍ണയ ബില്‍: കേന്ദ്രത്തിന് പിന്തുണ ഏറുന്നു, ഡിഎംകെയ്ക്ക് പിന്നാലെ ബിആര്‍എസും

സാനിയ മിര്‍സയുടെ റെക്കോര്‍ഡ് തകര്‍ത്തു; ചരിത്രമെഴുതി 'ജെന്‍സി'!

'തേവരോ, ഏത് തേവര്‍..?'; സ്വന്തം സിനിമയുടെ പേര് മറന്ന് ധ്യാന്‍; ബോംബിടാന്‍ ബോംബിന്റെ പേര് അറിയണമെന്നില്ലെന്ന് ട്രോള്‍, വിഡിയോ