Gmail x
Business

ജിമെയിലില്‍ പ്രൊമോഷണല്‍ മെയിലുകള്‍ നിറയുന്നുണ്ടോ? ഒറ്റ ക്ലിക്കില്‍ പരിഹാരമുണ്ട്, പുതിയ ഫീച്ചര്‍

ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജിമെയിലില്‍ പ്രൊമോഷണല്‍ ഇമെയിലുകളും ന്യൂസ് ലെറ്ററുകളും നിറയുകയാണോ? വെബ്‌സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ അറിഞ്ഞോ അറിയാതെയോ സബ്സ്‌ക്രൈബ് ചെയ്തവയാകാം ഇവ. ഇപ്പോള്‍ ഇവ ഒരു ശല്യമായി മാറുന്നുണ്ടോ? എന്നാല്‍ ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.

ഒറ്റ ക്ലിക്കിലൂടെ പ്രമോഷണല്‍ ഇമെയിലുകള്‍ ബ്ലോക്ക് ചെയ്യുന്നതാണ് ഫീച്ചര്‍. ജിമെയില്‍ ആപ്പിലും വെബ് പേജിലും ഇടത് ഭാഗത്തെ നാവിഗേഷന്‍ സെക്ഷനില്‍ താഴെയായി ഈ പുതിയ ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍, നമുക്ക് ന്യൂസ്ലെറ്ററുകളും പ്രൊമോഷണല്‍ മെയിലുകളും മറ്റും അയക്കുന്നവരുടെ പട്ടിക കാണാം. ഓരോന്നിന്റെയും വലതുഭാഗത്തായി കാണുന്ന 'അണ്‍സബ്സ്‌ക്രൈബ്' ബട്ടണില്‍ ക്ലിക്ക് ചെയ്ത് അനാവശ്യ മെയിലുകള്‍ ഒഴിവാക്കാം.

ജിമെയിലിന്റെ വെബ് വേര്‍ഷനില്‍ ഇന്ന് മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ജിമെയിലിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ ജൂലൈ 14 മുതലും ഐഒഎസില്‍ ജൂലായ് 21 മുതലും ഈ ഫീച്ചര്‍ ലഭ്യമാകും. എല്ലാ പേഴ്‌സണല്‍ അക്കൗണ്ടുകളിലും വര്‍ക്‌സ്പേസ് അക്കൗണ്ടുകളിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും.

Gmail Introduces Easy One-Click Unsubscribe to Manage Email Subscriptions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?