gold and silver investment പ്രതീകാത്മക ചിത്രം
Business

സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ?, 'ഗോള്‍ഡന്‍ റൂള്‍' പാലിക്കുക; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുമ്പോള്‍ സുരക്ഷിത നിക്ഷേപം തേടി സ്വര്‍ണത്തിലേക്കും വെള്ളിയിലേക്കും നിക്ഷേപം മാറ്റുന്ന പതിവ് ഉണ്ട്

സമകാലിക മലയാളം ഡെസ്ക്

യുദ്ധ ഭീതിയിലാണ് ലോകം. ഇറാനെ അമേരിക്ക ആക്രമിക്കുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുമ്പോള്‍ സുരക്ഷിത നിക്ഷേപം തേടി സ്വര്‍ണത്തിലേക്കും വെള്ളിയിലേക്കും നിക്ഷേപം മാറ്റുന്ന പതിവ് ഉണ്ട്. ഈ പതിവ് രീതിയാണ് ഇപ്പോള്‍ ആഗോള വിപണിയില്‍ ദൃശ്യമാകുന്നത്. ഇതിന്റെ ഫലമായാണ് സ്വര്‍ണവും വെള്ളിയും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത്. എന്നാല്‍ സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപം നടത്തുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ചുവടെ:

1. ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയായിരിക്കണം നിക്ഷേപം

സ്വര്‍ണ്ണം എപ്പോഴും ഒരു മിതമായ ആദായം നല്‍കുന്ന ആസ്തിയാണ്. ദീര്‍ഘകാലത്തേക്ക് (5-7 വര്‍ഷം) ചെറിയ തുകകള്‍ മാറ്റിവെക്കുന്നത് വഴി ഭാവിയില്‍ മക്കളുടെ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കായി വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സാധിക്കും. ആകെ സമ്പാദ്യത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

2. 10 ശതമാനം എന്ന 'ഗോള്‍ഡന്‍ റൂള്‍'

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, ഒരു വ്യക്തിയുടെ ആകെ നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിഹിതം സംയുക്തമായി 10 ശതമാനത്തില്‍ കൂടാന്‍ പാടില്ല. ഇത് നിക്ഷേപത്തില്‍ വൈവിധ്യം നിലനിര്‍ത്താനും പണപ്പെരുപ്പത്തെ പ്രതിരോധിക്കാനും സഹായിക്കും. വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും സ്വര്‍ണ്ണം ഒരു തന്ത്രപ്രധാനമായ ആസ്തിയായി തുടരുന്നു. എന്നാല്‍ വൈകാരികമായ തീരുമാനങ്ങള്‍ക്ക് പകരം കൃത്യമായ ആസൂത്രണത്തോടെയുള്ള നിക്ഷേപമാണ് നിക്ഷേപകര്‍ക്ക് ഗുണകരമാവുക.

3. ക്രമാനുഗതമായ നിക്ഷേപം

നിലവില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപമുള്ളവര്‍ അത് തുടരുന്നതാണ് ഉചിതം. എന്നാല്‍ പുതിയതായി സ്വര്‍ണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നിച്ച് വലിയ തുക നിക്ഷേപിക്കുന്നതിന് പകരം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴി ചെറിയ തുകകളായി നിക്ഷേപിക്കുന്നതാണ് നല്ലത്. ഇത് വിപണിയിലെ വില വ്യതിയാനങ്ങളില്‍ നിന്നുള്ള റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കും.

4. വെള്ളിയുടെ ചാഞ്ചാട്ടം ശ്രദ്ധിക്കുക

സ്വര്‍ണ്ണവുമായി സാമ്യമുണ്ടെങ്കിലും വെള്ളിയുടെ വിപണി കൂടുതല്‍ അസ്ഥിരമാണ്. അതിനാല്‍ വലിയ റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവര്‍ മാത്രം വെള്ളിയില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. വിലയില്‍ പെട്ടെന്നുണ്ടാകുന്ന ഇടിവുകള്‍ നേരിടാന്‍ നിക്ഷേപകര്‍ സജ്ജരായിരിക്കണം.

5. വെള്ളി നിക്ഷേപത്തിന് പരിധി വേണം

വെള്ളിയിലെ നിക്ഷേപം വളരെ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാന്‍. സ്വര്‍ണ്ണവും വെള്ളിയും ചേര്‍ത്തുള്ള ആകെ നിക്ഷേപം മൊത്തം പോര്‍ട്ട്ഫോളിയോയുടെ ഒരു നിശ്ചിത ശതമാനത്തില്‍ കൂടരുത്. വെള്ളിയുടെ വിലയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ മിതമായ നിക്ഷേപം മാത്രമാണ് സുരക്ഷിതം.

gold and silver investment: know these 5 thing before investing in gold and silver

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

'അന്ന് ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘം നോമിനേഷന്‍ പിന്‍വലിച്ചു, എ കെ ജിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പരസ്യസഖ്യമുണ്ടാക്കി'

കൂടുതല്‍ നേതാക്കള്‍ കൊല്ലപ്പെട്ടാല്‍...; ഗൂഗിള്‍, ആപ്പിള്‍, മെറ്റ, ടെസ്ല ഉള്‍പ്പടെയുള്ള കമ്പനികളെ തകര്‍ക്കും, ഇറാന്‍ മുന്നറിയിപ്പ്

ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ആശ്വാസ ജയം; കൊച്ചിയില്‍ ഹോങ്കോങ്ങിനെ പൂട്ടി ഇന്ത്യ

'സതീശനെ വെല്ലുവിളിക്കരുത്, മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് 'ഋതിക് റോഷൻ' എന്ന് എഴുതിക്കും'

SCROLL FOR NEXT