റിസര്‍വ് ബാങ്ക് 
Business

വരുന്നു പ്ലാസ്റ്റിക് നോട്ടുകള്‍; കടലാസ് നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം

ഉയര്‍ന്ന പണവിനിമയം നടക്കുന്ന സമ്പദ് വ്യവസ്ഥകള്‍ക്ക് അനുയോജ്യമാണ് ഇത്തരം നോട്ടുകളെന്നും ആര്‍ബിഐ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: പരീക്ഷണാടിസ്ഥാനത്തില്‍ പത്ത്, ഇരുപത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. പരീക്ഷണം വിജയകരമായാല്‍ ഈ നോട്ടുകള്‍ സ്ഥിരമായി വിപണിയില്‍ ഇറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കടലാസുനോട്ടുകള്‍ പിന്‍വലിക്കില്ലെന്നും രണ്ടും ഒരുപോലെ നിലനിര്‍ത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

നോട്ടുകള്‍ അച്ചടിക്കുന്നതിനായി 3.4 കോടി പോളിമര്‍ ഷീറ്റുകള്‍ ലഭ്യമാക്കുന്നതിന് ആര്‍ബിഐയുടെ ഉടമസ്ഥതയിലുള്ള ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് ജൂലൈ 17ന് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷിക്കാനുള്ള ആര്‍ബിഐയുടെ രണ്ടാമത്തെ ശ്രമമാണിത്. 2009 സെപ്റ്റംബറില്‍ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മിക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ നടപടികള്‍ മുന്നോട്ട് പോയില്ല.

1988ല്‍ ഓസ്ട്രേലിയയാണ് ആദ്യമായി പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കിയത്. ഇപ്പോള്‍ 50ലധികം രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കടലാസ് നോട്ടുകളേക്കാള്‍ വളരെ മെച്ചപ്പെട്ടതായാണ് ഇവയെ പൊതുവേ കണക്കാക്കുന്നത്. രാജ്യാന്തര പഠനങ്ങള്‍ അനുസരിച്ച് പ്ലാസ്റ്റിക് നോട്ടുകളുടെ ആയുസ്സ് കടലാസ് നോട്ടുകളേക്കാള്‍ വളരെ കൂടുതലാണെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതിയിടുന്നതായി കഴിഞ്ഞമാസം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉയര്‍ന്ന പണവിനിമയം നടക്കുന്ന സമ്പദ് വ്യവസ്ഥകള്‍ക്ക് അനുയോജ്യമാണ് ഇത്തരം നോട്ടുകളെന്നും ആര്‍ബിഐ പറയുന്നു.

Govt approves introduction of 1 billion pieces of Rs10 and Rs20 polymer banknotes each for trial

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണ, പച്ചക്കള്ളം; ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട: ഇഡിയുടെ ലക്ഷ്യം അന്വേഷണം എന്നിലേക്ക് എത്തിക്കാന്‍'

പ്രീമിയം കാര്‍, 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍; കിയ കാര്‍ണിവല്‍ ഹെബ്രിഡ് ബുക്കിങ് ആരംഭിച്ചു

'ആ കമന്റ് എന്നെ ചിന്തിപ്പിച്ചു, പുറത്തു നിന്ന് നോക്കുമ്പോൾ 'മൂശേട്ട', 'പെരിമെനോപോസ്' എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല'

കൊച്ചിൻ ഷിപ്പ്‌യാർഡിൽ നഴ്സിന് അവസരം; ഇപ്പോൾ അപേക്ഷിക്കാം !

'അടുത്ത ഹീറോ വന്നു നിൽക്കുന്നേ, എല്ലാവരും ഇവനെ നോക്കി വച്ചോ'; 'അയ്യോ, ചേച്ചി കളിയാക്കാതെ എന്ന് നസ്‌ലിൻ പറയും'