Finance Minister Nirmala Sitharaman ഫയൽ
Business

വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കുക, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണം; പൊതുമേഖല ബാങ്കുകളോട് ചെലവ് ചുരുക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. യാത്രാ നിയന്ത്രണങ്ങളും ഘട്ടങ്ങളായുള്ള ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റവും അടക്കം ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ധനമന്ത്രാലയം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായുള്ള ഈ നിര്‍ദേശം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും രാജ്യത്തുടനീളമുള്ള അവരുടെ ദശലക്ഷക്കണക്കിന് ജീവനക്കാര്‍ക്കും ബാധകമായിരിക്കും. നേരിട്ട് കാണേണ്ടത് അത്യന്താപേക്ഷിതമല്ലാത്തപക്ഷം എല്ലാ മീറ്റിങ്ങുകളും അവലോകനങ്ങളും കൂടിയാലോചനകളും വീഡിയോ കോണ്‍ഫറന്‍സിങ് വഴി മാത്രമേ നടത്താവൂ എന്നും ധനകാര്യ സേവന വകുപ്പ് പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.

ചെയര്‍മാന്മാര്‍, മാനേജിങ് ഡയറക്ടര്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍ നിശ്ചിത പരിധിയില്‍ താഴെയായി നിലനിര്‍ത്തണം. സാധ്യമാകുന്നിടത്തെല്ലാം വിദേശ യോഗങ്ങളില്‍ വെര്‍ച്വലായി പങ്കെടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇതിനുപുറമെ, സ്ഥാപനങ്ങളുടെ ആവശ്യത്തിന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് വേഗത്തിലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 'എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ഹെഡ് ഓഫീസുകളിലും ബ്രാഞ്ച് ഓഫീസുകളിലും വാടകയ്ക്കെടുത്തിട്ടുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം പരമാവധി ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കണം,'- ഉത്തരവില്‍ വ്യക്തമാക്കുന്നു.

വര്‍ദ്ധിച്ചുവരുന്ന ആഗോള സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍, ചെലവുചുരുക്കല്‍ പാലിക്കാനും ചെലവഴിക്കലില്‍ നിയന്ത്രണം പാലിക്കാനും കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കം. നീണ്ടുനില്‍ക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷം സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കാനും പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കാനും രാജ്യത്തിന്റെ പണമിടപാട് സന്തുലനാവസ്ഥയെ ബാധിക്കാനും ഇടയാക്കും. ഈ വര്‍ഷം ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറന്‍സിയായ ഇന്ത്യന്‍ രൂപ നിലവില്‍ റെക്കോര്‍ഡ് ഇടിവിലാണ്. ചെലവുചുരുക്കല്‍ ശ്രമങ്ങളുടെ ഭാഗമായി ചില ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ജീവനക്കാരോട് ആഴ്ചയില്‍ രണ്ടുദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Govt directs state-run banks, insurance firms to cut costs, shift to EVs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

കഷ്ടപ്പെട്ടു കുറച്ച തടി വീണ്ടും കൂടാതിരിക്കണോ? ദിവസവും 8500 അടി നടക്കണം

'തെരുവ് നായയെപോലെ ഇറക്കിവിട്ടു, ഇന്ന് ആശുപത്രി ഉദ്ഘാടകന്‍'; അലിന്‍ ജോസിനെ പ്രശംസിച്ച് ടിനി ടോം

എസ്ബിഐയിൽ 7150 ഒഴിവുകൾ! ഡിഗ്രി യോഗ്യത, കേരളത്തിൽ നിയമനം; അവസാന തീയതി ജൂൺ 8

'ഉള്ളിയും കാന്താരി മുളക് ചതച്ചതും കൂട്ടിയുള്ള പഴംചോറ് കഴിക്കുമ്പോൾ കിട്ടുന്ന തൃപ്തിയുണ്ടല്ലോ...; വയസാകുന്തോറും അങ്ങനെയാണ്'

SCROLL FOR NEXT