നിര്‍മല സീതാരാമന്‍/ഫയല്‍ 
Business

ജിഎസ്ടി നിയമ ലംഘനം: പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള പരിധി രണ്ടു കോടിയായി ഉയര്‍ത്തി

എസ് യുവി കാറ്റഗറിയില്‍ ഏതൊക്കെ വാഹനങ്ങള്‍ വരുമെന്നതില്‍ യോഗം വ്യക്തത വരുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയമ ലംഘനങ്ങള്‍ക്കു പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള പരിധി ഉയര്‍ത്താന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. നിലവില്‍ ഒരു കോടി രൂപ വരെയാണ് പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള പരിധി. ഇത് രണ്ടു കോടിയായി ഉയര്‍ത്തി. ഏതാനും നിയമ ലംഘനങ്ങളെ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

പതിനഞ്ച് ഇന അജന്‍ഡ ചര്‍ച്ച ചെയ്യാനാണ് ഇന്നു യോഗം ചേര്‍ന്നതെങ്കിലും സമയക്കുറവു മൂലം എല്ലാം പരിഗണിക്കാനായില്ലെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. എട്ടിനങ്ങള്‍ മാത്രമാണ് പരിഗണിച്ചത്. അപ്പലേറ്റ് ട്രൈബ്യൂണല്‍ സ്ഥാപിക്കുക, പാന്‍മസാല നികുതി വെട്ടിപ്പു തടയുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ പരിഗണിക്കാനായില്ല. 

ഓണ്‍ലൈന്‍ ഗെയിമിങ്ങിനെ ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരുന്ന കാര്യം അജന്‍ഡയില്‍ ഉണ്ടായിരുന്നെങ്കിലും ചര്‍ച്ച ചെയ്തില്ല. എസ്യുവി കാറ്റഗറിയില്‍ ഏതൊക്കെ വാഹനങ്ങള്‍ വരുമെന്നതില്‍ യോഗം വ്യക്തത വരുത്തി. ഇതനുസരിച്ചായിരിക്കും നികുതി ഈടാക്കുക.

ധാന്യങ്ങളുടെ ഉമിക്ക് ഏര്‍പ്പെടുത്തിയിരുന്ന അഞ്ചു ശതമാനം നികുതി ഒഴിവാക്കാന്‍ യോഗം തീരുമാനിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT