മന്ത്രി എം ലിജു file
Business

സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ടോ?, റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിബന്ധനകളില്‍ ഇളവ്; ആശ്വാസ നടപടി

സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ആശ്വാസമായി റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിബന്ധനകളില്‍ ഇളവ് വരുത്തിയതായി സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ആശ്വാസമായി റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിബന്ധനകളില്‍ ഇളവ് വരുത്തിയതായി സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. നിലവില്‍ ആറു മാസത്തെ തിരിച്ചടവ് കുടിശ്ശികയുണ്ടെങ്കില്‍ റിസ്‌ക് ഫണ്ട് ആനുകൂല്യം നിരസിച്ചിരുന്ന സ്ഥാനത്ത്, ഇനി മുതല്‍ ഒരു വര്‍ഷം വരെ കുടിശ്ശികയുള്ളവര്‍ക്കും സഹായം ലഭ്യമാക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നിന്നും സംഘങ്ങളില്‍ നിന്നും വായ്പയെടുക്കുന്നവര്‍ക്കായി നടപ്പിലാക്കിയിട്ടുള്ള ഒരു സുരക്ഷാ പദ്ധതിയാണ് കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി. മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കും കുടുംബനാഥന്‍ മരിച്ച കുടുംബങ്ങള്‍ക്കും ആശ്വാസമേകുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാന്‍സര്‍, വൃക്കരോഗം തുടങ്ങി അതീവ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച് വായ്പക്കാരന്‍ മരിച്ചാല്‍ എത്ര മാസത്തെ കുടിശ്ശികയുണ്ടെങ്കിലും റിസ്‌ക് ഫണ്ട് ആനുകൂല്യം നല്‍കാന്‍ നിര്‍ണായക തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായുള്ള പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയതായും മന്ത്രി പറഞ്ഞു.

സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കായി ഗ്രാമങ്ങളിലും നഗരങ്ങളിലും രൂപപ്പെട്ട കൂട്ടായ്മകളാണ് സഹകരണ പ്രസ്ഥാനങ്ങള്‍. സംസ്ഥാനത്ത് ഇത്തവണ മൂവായിരത്തില്‍പരം അപേക്ഷകളിലായി 37 കോടി രൂപയുടെ റിസ്‌ക് ഫണ്ട് ധനസഹായമാണ് വിതരണം ചെയ്യുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ദുരിതത്തിലാകുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വലിയൊരു കൈത്താങ്ങാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

Have you taken a loan from a cooperative bank?, Relaxations in the terms of the 'Risk Fund' scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിക്കെതിരായ അന്വേഷണം തടഞ്ഞത് ചില കോണ്‍ഗ്രസ് നേതാക്കള്‍; ഇപ്പോള്‍ അനുഭവിക്കുന്നത് അതിന്റെ ഫലം'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്നിനായി ആന്ധ്രാപ്രദേശിൽ അമ്പലം നിർമ്മിക്കുന്നു

'ചിരിയിൽ നിഷ്കളങ്കത, അതിശയിപ്പിക്കുന്ന അഭിനേത്രി'; അനശ്വരക്ക് തെലുങ്കിൽ മികച്ച ഭാവിയുണ്ടെന്ന് ചിരഞ്ജീവി

നാടകവും, നൃത്തവും, സംഗീതവും അറിയാമോ; റെയിൽവേയിൽ കൾച്ചർ ക്വാട്ടയിൽ നിയമനം നേടാം

'രാധേ രാധേ താമര വിരിയിക്കൂ'; ഉത്തർപ്രദേശിൽ ഹാട്രിക് ജയത്തിന് പുതിയ മുദ്രാവാക്യവുമായി ബിജെപി