ഫയല്‍ ചിത്രം 
Business

ഇനി അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ബാങ്കില്‍ പോകേണ്ട!, എസ്ബിഐയില്‍ പുതിയ സംവിധാനം; വിശദാംശങ്ങള്‍

ശാഖയില്‍ പോകാതെ തന്നെ സേവിങ്‌സ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യമാണ് എസ്ബിഐ സജ്ജമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഉപഭോക്താക്കള്‍ക്ക് സുഗമമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന്റെ തിരക്കിലാണ് ബാങ്കുകള്‍. ശാഖയില്‍ പോകാതെ തന്നെ ഇടപാടുകള്‍ നടത്താനാണ് ഒട്ടുമിക്ക ഉപഭോക്താക്കളും ആഗ്രഹിക്കുന്നത്. ഇതനുസരിച്ചുള്ള സേവനങ്ങളാണ് ബാങ്കുകള്‍ നല്‍കി വരുന്നത്. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയില്‍ ഓണ്‍ലൈനായി സേവിങ്‌സ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ശാഖയില്‍ പോകാതെ തന്നെ സേവിങ്‌സ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യമാണ് എസ്ബിഐ സജ്ജമാക്കിയത്. എസ്ബിഐയുടെ യോനോ ആപ്പിന്റെ സഹായത്തോടെ അക്കൗണ്ട് തുറക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. 

ഇതിനായി ആദ്യം യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പേപ്പര്‍രഹിതമാണ്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ബാങ്ക് വ്യക്തമാക്കുന്നു.

ഒടിപി അധിഷ്ഠിത സംവിധാനമാണ് അക്കൗണ്ട് തുറക്കുന്നതിന് ഒരുക്കിയിരിക്കുന്നത്. യോനോ ആപ്പില്‍ കയറി അക്കൗണ്ട് ഓപ്പണിങ് തെരഞ്ഞെടുക്കുക. തുടര്‍ന്ന് ഡിജിറ്റല്‍ സേവിങ്‌സ് അക്കൗണ്ട് തെരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്. 

തുടര്‍ന്ന് ഓപ്പണ്‍ വിത്ത് ആധാര്‍ യൂസിങ് ഇ- കെവൈസി തെരഞ്ഞെടുക്കുക. പിന്നാലെ ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും പാന്‍ നമ്പറും നല്‍കുക. ഒടിപി വെരിഫിക്കേഷന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതാണ് അടുത്തഘട്ടം.

തിരിച്ചറിയലിന് സെല്‍ഫിയെടുത്ത് അപ്ലോഡ് ചെയ്യുക. വാര്‍ഷിക വരുമാനം, വിദ്യാഭ്യാസത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ വ്യക്തിഗത വിവരങ്ങള്‍ കൂടി നല്‍കണം. ആവശ്യമായ വിവരങ്ങള്‍ കൈമാറിയ ശേഷം ഒടിപി വെരിഫൈ ചെയ്ത് കഴിഞ്ഞാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT