വാട്സ്ആപ്പ് 
Business

തട്ടിപ്പില്‍ വീഴണ്ട! സ്പാം കോളുകളെ തടയാം; വാട്‌സ്ആപ്പില്‍ ഈ ഫീച്ചര്‍ ഓണ്‍ ആക്കാം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാട്സ്ആപ്പിലൂടെയുള്ള തട്ടിപ്പുകളും ശല്യപ്പെടുത്തുന്ന സ്പാം കോളുകളും ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തിലെത്തുന്ന കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും പലര്‍ക്കും പണം നഷ്ടമാകുന്നുണ്ട്. എന്നാല്‍ വാട്സ്ആപ്പ് സെറ്റിങ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇത്തരം കോളുകളെ തടയാനാകും.

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള വാട്ട്സ്ആപ്പ് കോളുകള്‍ ഒഴിവാക്കാന്‍ വാട്സ്ആപ്പില്‍ 'സൈലന്‍സ് അണ്‍നോണ്‍ കോളേഴ്സ്' എന്ന ഓപ്ഷന്‍ ഉണ്ട്. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇത് നിങ്ങളെ അനുവദിക്കുന്നു, പക്ഷേ അവ നിങ്ങളുടെ വാട്സ്ആപ്പ് കോള്‍ ഹിസ്റ്ററിയില്‍ സേവ് ചെയ്യപ്പെടും.

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള വാട്ട്സ്ആപ്പ് കോളുകള്‍ എങ്ങനെ തടയാം

Settings > Privacy > Calls > 'Silence Unknown Callers' എന്നത് ഓണ്‍ ചെയ്യുക.

തട്ടിപ്പുകാര്‍ പലപ്പോഴും ആളുകളെ ഗ്രൂപ്പുകളില്‍ ചേര്‍ത്താണ് സ്പാം സന്ദേശങ്ങള്‍ അയക്കുന്നത്. ആര്‍ക്കും നിങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ സാധിക്കാത്ത വിധം ഇത് മാറ്റാം.

ചെയ്യേണ്ട വിധം: Settings > Privacy > Groups > 'Everyone' എന്നതിന് പകരം 'My Contacts' എന്നത് തെരഞ്ഞെടുക്കുക.

അപരിചിത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ തടയാന്‍ Settings > Privacy>advanced>block unknown account messages എന്നത് തെരഞ്ഞെടുക്കാം

നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് മറ്റാരെങ്കിലും ഹാക്ക് ചെയ്യുന്നത് തടയാന്‍ ഒരു 6 അക്ക പിന്‍ നമ്പറിലൂടെ അക്കൗണ്ടിന് ഇരട്ടി സുരക്ഷ നല്‍കാം.

ഇതിനായി Settings > Account > Two-step verification > Enable ചെയ്യുക.

How to prevent scams on WhatsApp: A detailed guide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

'ജിഹാദി കമ്യൂണിസ്റ്റ്'; 'ഒരു കൊമ്പത്തെ തമ്പുരാന്റെയും, ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പോ പുല്ലേ എന്ന് പറയാത്തത്....'

'ഈ യാത്ര അധികമുണ്ടാകില്ല'; തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്ദന് വധഭീഷണി; പരാതി

കണ്ണൂരിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ കള്ളനോട്ട്; പിടികൂടിയത് 500ന്റെ 8 നോട്ടുകള്‍

SCROLL FOR NEXT