sip investment ഫയൽ
Business

മാസംതോറും എസ്‌ഐപിയില്‍ 5000 രൂപ നിക്ഷേപിക്കാമോ?; ഭാവിയില്‍ കോടീശ്വരനാകാം!

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി ചാഞ്ചാടി നില്‍ക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി ചാഞ്ചാടി നില്‍ക്കുകയാണ്. എങ്കിലും ഭാവിയില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതടക്കമുള്ള ഘടകങ്ങളാണ് നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് പിന്നില്‍. വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണെങ്കില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്‌ഐപിയാണ്.

ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളില്‍ പ്രതിമാസം 5,000 രൂപയുടെ എസ്ഐപി നിക്ഷേപം നടത്തിയാല്‍ 26 വര്‍ഷത്തിനുള്ളില്‍ കോടീശ്വരനാകാന്‍ കഴിയുമെന്ന് വിപണി വിദഗ്ധര്‍ അവകാശപ്പെടുന്നു.ദീര്‍ഘകാല എസ്‌ഐപി നിക്ഷേപങ്ങള്‍ക്ക് ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന് കരുതുക. 2025 മുതല്‍ 26 വര്‍ഷത്തേക്ക് പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍, 2051 ആകുമ്പോഴേക്കും മൊത്തം നിക്ഷേപ തുക 15.6 ലക്ഷം രൂപയാകും. നിക്ഷേപത്തിന് ശരാശരി 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ പലിശ മാത്രം 91.96 ലക്ഷം രൂപ ആയിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

നിക്ഷേപിച്ച 15.6 ലക്ഷം രൂപയും 91.96 ലക്ഷം രൂപയും ചേര്‍ത്താല്‍ 2051ല്‍ 1.07 കോടി രൂപ ലഭിക്കും.15.6 ലക്ഷം രൂപ ഒറ്റയടിക്ക് നിക്ഷേപിക്കുകയാണെങ്കില്‍, 2051ല്‍ മൊത്തം സമ്പത്ത് 2.97 കോടി രൂപയാകും. 12 ശതമാനം വാര്‍ഷിക പലിശ അനുസരിച്ചാണ് ഇത്രയും വലിയ തുക ലഭിക്കുക. എന്നാല്‍ എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ എസ്ഐപി നിക്ഷേപത്തെയും സ്വാധീനിക്കും.

invest 5000 in sip every month, can you become a millionaire

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

SCROLL FOR NEXT