ITR can still be filed after September 16 with payment of late fee  
Business

അവസാന ദിനം കഴിഞ്ഞു, ഐടിആര്‍ ഇനിയും ഫയല്‍ ചെയ്യാം; അറിയാം നടപടിക്രമങ്ങള്‍

ആദായനികുതി ഓഡിറ്റ് നടത്തേണ്ടതില്ലാത്ത വ്യക്തികള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 16 ആയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആദായനികുതി ഓഡിറ്റ് നടത്തേണ്ടതില്ലാത്ത വ്യക്തികള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 16 ആയിരുന്നു. എന്നിരുന്നാലും, ഈ തീയതിക്ക് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്ന് ഇതിനര്‍ത്ഥമില്ല. എന്നാല്‍ സെപ്റ്റംബര്‍ 16ന് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനെ ബിലേറ്റഡ് ഐടിആര്‍ എന്നാണ് വിളിക്കുന്നത്. പിഴയോടുകൂടി ഡിസംബര്‍ 31 വരെ ബിലേറ്റഡ് ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും. എങ്കിലും ചില പരിമിതികള്‍ നേരിടേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമയപരിധിക്ക് ശേഷമുള്ള ബിലേറ്റഡ് ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ താഴെ:

സെക്ഷന്‍ 234F പ്രകാരം, ബിലേറ്റഡ് ഐടിആറുകള്‍ക്ക് (ഒറിജിനല്‍ സമയപരിധിക്ക് ശേഷം ഫയല്‍ ചെയ്ത ഐടിആര്‍) 5,000 രൂപ വരെ പിഴ ഈടാക്കാം. വരുമാനം 5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ പിഴ 1000 രൂപയും വരുമാനം 5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ പിഴ 5000 രൂപയുമാണ്.

234A (വൈകി ഫയല്‍ ചെയ്യുന്നതിന്), 234B (മുന്‍കൂര്‍ നികുതിയിലെ കുറവിന്), 234C (മുന്‍കൂര്‍ നികുതി മാറ്റിവയ്ക്കുന്നതിന്) എന്നി വകുപ്പുകള്‍ പ്രകാരമുള്ള പലിശ ബാധകമായേക്കാം. നിശ്ചിത തീയതിക്ക് ശേഷം ഐടിആര്‍ ഫയല്‍ ചെയ്യുന്നത് റീഫണ്ടുകളുടെ പ്രോസസ്സിങ് വൈകുന്നതിനും കാരണമായേക്കാം. ബിലേറ്റഡ് ഐടിആര്‍ ആദായനികുതി വകുപ്പില്‍ നിന്നുള്ള കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകാനും കാരണമാകും. പുതിയ നികുതി സമ്പ്രദായം ഡിഫോള്‍ട്ട് ഓപ്ഷനാണ്. എന്നാല്‍ ഒരു നികുതിദായകന്‍ പഴയ നികുതി സമ്പ്രദായം തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സെക്ഷന്‍ 139(1) പ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്ന അവസാന തീയതിക്ക് മുമ്പ്, അതായത് സെപ്റ്റംബര്‍ 16ന് മുമ്പ് ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്.

ബിസിനസ്സ് വരുമാനം ഇല്ലെങ്കില്‍, പഴയ നികുതി സമ്പ്രദായം തെരഞ്ഞെടുത്ത് നിശ്ചിത തീയതിയിലോ അതിനുമുമ്പോ ഐടിആര്‍ ഫയല്‍ ചെയ്യുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനര്‍ത്ഥം വീട്ടു വാടക അലവന്‍സ് (HRA), സെക്ഷന്‍ 80C പ്രകാരമുള്ള ഭവന വായ്പയുടെ പലിശയും മുതലും, ലീവ് ട്രാവല്‍ അലവന്‍സ് (LTA) തുടങ്ങിയ എല്ലാ നികുതി കിഴിവുകളും സമയപരിധിക്ക് ശേഷം ഐടിആര്‍ ഫയല്‍ ചെയ്യുകയാണെങ്കില്‍ ക്ലെയിം ചെയ്യാന്‍ കഴിയില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. പഴയ നികുതി സമ്പ്രദായത്തില്‍ മൊത്തം നികുതി ബാധ്യത കുറവാണെങ്കില്‍, സെപ്റ്റംബര്‍ 16-നോ അതിനുമുമ്പോ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയാതെ വന്നാല്‍ നികുതി ബാധ്യത വര്‍ധിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ITR can still be filed after September 16 with payment of late fee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT