പ്രതീകാത്മക ചിത്രം 
Business

കൃത്യം 31 ദിവസം കാലാവധി; ജിയോയുടെ 259 രൂപയുടെ 'കലണ്ടർ മൻത് വാലിഡിറ്റി' പ്രീപെയ്ഡ് പ്ലാൻ; അറിയേണ്ടതെല്ലാം

എന്നാൽ കലണ്ടർ മൻത് വാലിഡിറ്റി പ്ലാനിൽ കലണ്ടറിലെ ഒരു മാസം പൂർണമായും വാലിഡിറ്റി ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

പ്രതിമാസം 259 രൂപയിൽ തുടങ്ങുന്ന 'കലണ്ടർ മൻത് വാലിഡിറ്റി' പ്രീപെയ്ഡ് പ്ലാൻ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. റീച്ചാർജ് ചെയ്യുന്ന അതേ തീയതിയിൽ തന്നെ അടുത്ത മാസം പ്ലാൻ പുതുക്കാം എന്നതാണ് ഇതിന്റെ സൗകര്യം. കൃത്യമായി പറഞ്ഞാൽ ഈ മാസം 28ന് റീച്ചാർജ് ചെയ്താൽ അടുത്ത മാസം 28നാണ് പ്ലാൻ റീച്ചാർജ് ചെയ്യേണ്ടി വരിക. 

ഇതുവഴി കൃത്യം 31 ദിവസം പ്ലാനിന് വാലിഡിറ്റി കിട്ടും. സാധാരണ ജിയോയുടെ പ്രതിമാസ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. വിഐയും എയർടെലും നൽകുന്ന 299 രൂപയുടെ പ്ലാനിന് 28 ദിവസം മാത്രമേ വാലിഡിറ്റിയുള്ളൂ.

എന്നാൽ കലണ്ടർ മൻത് വാലിഡിറ്റി പ്ലാനിൽ കലണ്ടറിലെ ഒരു മാസം പൂർണമായും വാലിഡിറ്റി ലഭിക്കും. ഒന്നിലധികം പ്ലാനുകൾ ഒരുമിച്ച് റീച്ചാർജ് ചെയ്തു വെക്കാനാവും. ഒരു പ്ലാനിന്റെ വാലിഡിറ്റി കഴിഞ്ഞാൽ അടുത്ത പ്ലാൻ ആക്റ്റിവേറ്റ് ചെയ്യപ്പെടും.

പുതിയ പ്ലാനിൽ പ്രതിദിനം 100 എംഎംഎസ് ലഭിക്കും. പ്രതിദിനം 1.5 ജിബി ഡാറ്റ ഉപയോഗിക്കാം. അൺലിമിറ്റഡ് കോളുകളുണ്ട്. ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. 1.5 ജിബി ഡാറ്റ ലഭിക്കുന്ന മറ്റ് പ്ലാനുകൾ 14 ദിവസം വാലിഡിറ്റിയുള്ള 119 രൂപയുടെ പ്ലാൻ, 23 ദിവസം വാലിഡിറ്റിയുള്ള 199 രൂപയുടെ പ്ലാൻ, 28 ദിവസം ലഭിക്കുന്ന 239 രൂപയുടെ പ്ലാൻ എന്നിവയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം