KERALA GOLD PRICE ഫയൽ
Business

ഉച്ചയ്ക്ക് 1040 രൂപ വര്‍ധിച്ചു; എണ്ണവില കൂടുമ്പോഴും സ്വര്‍ണവില കുതിക്കാന്‍ കാരണമെന്ത്?, വിശദാംശങ്ങള്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഉച്ചയ്ക്ക് ശേഷം പവന് ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ച് 1,11,000 കടന്നിരിക്കുകയാണ്. 1,11,520 രൂപയാണ് പുതിയ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 13,940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാവിലെ പവന് 160 രൂപയാണ് വര്‍ധിച്ചത്.

എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 125 ഡോളര്‍ കടന്നിരിക്കുകയാണ്. സാധാരണനിലയില്‍ എണ്ണവില വര്‍ധിക്കുമ്പോള്‍ സ്വര്‍ണവില കുറയാറാണ് പതിവ്. എന്നാല്‍ ക്രൂഡ് വിലക്കയറ്റം വെല്ലുവിളിയാണെങ്കിലും അടുത്ത പണനയ നിര്‍ണയ യോഗങ്ങളില്‍ പലിശനിരക്ക് കുറച്ചേക്കുമെന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് നല്‍കിയ സൂചന അടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ആഗോള തലത്തില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. പലിശനിരക്ക് താഴുമ്പോള്‍ ഡോളറും ബോണ്ടും തളരും. ഇത് സ്വര്‍ണത്തിന് നേട്ടമാവുകയും വില കൂടുകയും ചെയ്യും. കഴിഞ്ഞദിവസങ്ങളിലെ വിലക്കുറവ് മുതലെടുത്തുള്ള വാങ്ങലാണ് സ്വര്‍ണവില വര്‍ധിക്കാന്‍ മറ്റൊരു കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold price increased again, reasons?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം