kerala gold rate today ai image
Business

ചാഞ്ചാടി സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു

കനത്ത ഇടിവിന് ശേഷം 90,000ന് മുകളില്‍ നില്‍ക്കുന്ന സ്വര്‍ണവിലയില്‍ ഏതാനും ദിവസങ്ങളായി ചാഞ്ചാട്ടം തുടരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: കനത്ത ഇടിവിന് ശേഷം 90,000ന് മുകളില്‍ നില്‍ക്കുന്ന സ്വര്‍ണവിലയില്‍ ഏതാനും ദിവസങ്ങളായി ചാഞ്ചാട്ടം തുടരുന്നു. സംസ്ഥാനത്ത് ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. 93,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് കുറഞ്ഞത്. 11,720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടുതവണയായി പവന് ഏകദേശം 2500 രൂപയാണ് വര്‍ധിച്ചത്.

17-ാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate on november 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ നിയമസഭാ സീറ്റുകള്‍ 210 ആവും, 70 വനിതകള്‍; മണ്ഡല അതിര്‍ത്തികള്‍ മാറും

താമരശേരിയില്‍ നിര്‍ത്തിയിട്ട ബസ്സില്‍ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 'നിര്‍ഭയ മോഡല്‍' പീഡനം; രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ സഹതടവുകാരന്റെ കാല്‍ കമ്പിപ്പാര കൊണ്ട് അടിച്ചു തകര്‍ത്തു, ആശുപത്രിയില്‍

'ഓരോ ക്ഷേത്രത്തിനും ഓരോ ആചാരം, ആറ്റുകാലമ്മയെ തൊട്ടുകളിക്കുമ്പോള്‍ ആലോചിക്കണം'; സിപിഎം ജില്ലാ സെക്രട്ടറി

​കുറ്റവാളിയെ പൂട്ടിയ കരങ്ങൾ കരുതലായി തലോടി; ഇരുട്ടിലായ രണ്ട് കുരുന്നുകൾക്ക് ജീവിതവെളിച്ചം പകർന്ന എസ് അൻഷാദ്