kerala gold rate meta Ai image
Business

ഉച്ചക്കഴിഞ്ഞ് വീണ്ടും റിവേഴ്‌സിട്ട് സ്വര്‍ണവില; രണ്ടുതവണയായി 2500 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. രാവിലെ 1520 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് ഉച്ചക്കഴിഞ്ഞ് പവന് 960 രൂപയാണ് കുറഞ്ഞത്. 1,06,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് രണ്ടുതവണയായി 2500 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ കുറവ്.

ഉച്ചക്കഴിഞ്ഞ് ഗ്രാമിന് ആനുപാതികമായി ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 13,255 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് പ്രധാനമായി സ്വര്‍ണവില കുറയാന്‍ ഇടയാക്കുന്നത്. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1400 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ കനത്ത ഇടിവ്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate declined

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് ആശ്വാസം; ഡോ. റിനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

'മുഖ്യമന്ത്രിയെ അവന്‍ ഇവന്‍ എന്ന് വിളിക്കുന്നത് തറവാടിത്തമല്ല'; സുകുമാരന്‍ നായര്‍ക്കെതിരെ കെബി ഗണേഷ് കുമാര്‍

ഖത്തർ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും, 12 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

'ആ തുണിയിട്ട അവള്‍ക്ക് അത് തന്നെ വേണം'; എങ്ങനെ ഇങ്ങനെ ചിന്തിക്കാനാകുന്നു? തുറന്നടിച്ച് സാനിയ

15ാം വയസ്സില്‍ ഡെലിവറി ബോയ്, ഇന്ന് വാട്‌സ്ആപ്പിന്റെ തലപ്പത്ത്; ഇത് കുനാല്‍ ഷായുടെ വിജയകഥ