kerala gold rate today AI image
Business

സ്വര്‍ണവില വീണ്ടും കുറഞ്ഞു; മൂന്നാഴ്ചയ്ക്കിടെ 8000 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഇന്നലെ രണ്ടു തവണയായി 2500 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 200 രൂപയാണ് ഇടിഞ്ഞത്. 1,05,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 13,230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നാഴ്ചയ്ക്കിടെ 8000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് പ്രധാനമായി സ്വര്‍ണവില കുറയാന്‍ ഇടയാക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate declined again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്; പിടിയിലായത് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍

കടലില്‍ കാണാതായവരെ കിട്ടിയോ?; പൊലീസ് കസ്റ്റഡിയിലും സര്‍ക്കാരിനെ പരിഹസിച്ച് അര്‍ജുന്‍ ആയങ്കി

ഓട്ടോ ഡ്രൈവറുടെ സംശയം തുമ്പായി; ഫ്‌ലാറ്റ് വളഞ്ഞ് പൊലീസ്; അര്‍ജുനെ പിടികൂടിയത് അതിസാഹസികമായി

Today's Rashi Phalam August 09 | കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം, ജോലിയിൽ പുരോഗതി

ശാന്തത കൈവിട്ട് രഹാനെ, ​കളിക്കിടെ ജയ്സ്വാളിനെ ​ഗ്രൗണ്ടിൽ നിന്ന് പുറത്താക്കി! അന്ന് സംഭവിച്ചത്? (വിഡിയോ)