kerala gold rate today ai image
Business

സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതാണ് സ്വര്‍ണത്തിന് കരുത്തേകിയത്. എണ്ണവില കുറഞ്ഞത് പണപ്പെരുപ്പനിരക്കിന് അയവ് വരാന്‍ ഇടയാക്കുമെന്ന വിലയിരുത്തലാണ് ആഗോള തലത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു. സാധാരണഗതിയില്‍ പലിശനിരക്ക് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ എണ്ണവില കുറഞ്ഞതാണ് സ്വര്‍ണത്തിന് അനുകൂലമായത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റഷ്യന്‍ ഉപരോധ ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്; ഇന്ത്യയ്ക്കെതിരെ 100% തീരുവയ്ക്ക് വഴിയൊരുങ്ങുന്നു

രാജന്റെ 'ജാക്ക്‌പോട്ട്‌'; ഇതാ ഇവിടെയുണ്ട് 58 വര്‍ഷത്തെ ലോട്ടറികള്‍!

ചെൽസിയെ നാണംകെടുത്തി ബ്രെൻഡ്ഫോർഡ്!

'മത്സരയോട്ടം വേണ്ട'; ബസ് സര്‍വീസുകള്‍ക്ക് നിര്‍ബന്ധിത ഇടവേള വരുന്നു; നവംബര്‍ 1 മുതല്‍ നടപ്പാക്കും

'വ്യാജ വാര്‍ത്ത നല്‍കുന്നു'; സിഎന്‍എന്‍ അടക്കം മൂന്ന് മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്തി ട്രംപ്