KERALA GOLD PRICE ഫയൽ
Business

കുത്തനെയുള്ള താഴ്ചയില്‍ ഒരു ബ്രേക്കിടല്‍, സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,00, 920 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 12,615 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 1800 രൂപയാണ് സ്വര്‍ണവിലയിലെ ഇടിവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിലയില്‍ ഏകദേശം ഏഴായിരം രൂപയാണ് ഇടിഞ്ഞത്. ഈ ട്രെന്‍ഡ് നിലനിന്നാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പവന്‍വില ഒരുലക്ഷം രൂപയ്ക്കു താഴെയെത്താമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന ഉണ്ടായത്.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെ തന്നെ നില്‍ക്കുകയാണ്. യുഎസില്‍ പണപ്പെരുപ്പം കൂടുകയും അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യത ശക്തമാവുകയും ചെയ്തതാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യാന്തര സ്വര്‍ണവിലയില്‍ വന്‍ ഇടിവിന് വഴിവച്ചത്. യുഎസ് ഡോളര്‍ സൂചികയും യുഎസ് ട്രഷറി ബോണ്ട് യീല്‍ഡും വര്‍ധിച്ചതും സ്വര്‍ണത്തിനു തിരിച്ചടിയായി.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീരുവയില്‍ ആശങ്ക വേണ്ട!, ഇന്ത്യയ്ക്ക് മുൻ​ഗണന നല്‍കാമെന്ന് അമേരിക്കയുടെ ഉറപ്പ്; റിപ്പോര്‍ട്ട്

രസഗുളയെന്ന് പറഞ്ഞ് സുഹൃത്ത് നല്‍കി; വായിലിട്ട് കടിച്ച 35കാരന് ദാരുണാന്ത്യം

ടിപ്പില്ലാതെ ഓട്ടം ഇല്ല!, ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ; അധിക നിരക്ക് ഉടന്‍ നിര്‍ത്താന്‍ ഉത്തരവ്

ആശുപത്രി ജീവനക്കാരിയോട് മോശമായി പെരുമാറി; ഡോ. ജോണ്‍സനെതിരെ മുന്‍പ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി

വീറോടെ പൊരുതാന്‍ ആര്യവീര്‍, പകരംവീട്ടാന്‍ ഒരുങ്ങി ഇന്ത്യ; പാകിസ്ഥാനെതിരായ ബ്ലോക്ക്ബസ്റ്റര്‍ ഫൈനല്‍ ഇന്ന്