KERALA GOLD PRICE ഫയൽ
Business

എണ്ണവിലയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വര്‍ണവില; വീണ്ടും തിരിച്ചുകയറി, 1,12,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. 1,11,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 13,975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ 400 രൂപ തിരിച്ചിറങ്ങിയിരുന്നു.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാന കരാര്‍ കൊണ്ടുവരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 102 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate increased again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അങ്കമാലിയിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

'ഹേ ഓണം ഇക്കാണണതൊന്നുമല്ല, ദാ ഇങ്ങട് നോക്വാ'; പഴയകാല ഓണവഴക്കങ്ങൾ തെറ്റാതെ പാർത്തല വാര്യം

അസ്ഹറുദ്ദീന്റെ സെഞ്ച്വറി വിഫലം; തകര്‍ത്തടിച്ച് വത്സല്‍, ആലപ്പിക്കെതിരെ കൊല്ലം സെയിലേഴ്‌സിന് മിന്നും വിജയം

യൂറോപ്പില്‍ കര്‍ശന ലേബല്‍, ഇന്ത്യയില്‍ ഇളവ്; പാക്കറ്റ് ഭക്ഷണങ്ങളിലെ ലേബലിങ്ങില്‍ വിട്ടുവീഴ്ച ചെയ്ത് FSSAI

ഹിജാബ് അനിവാര്യമല്ലെന്ന് കോടതി, തിരുവോണവും മഴയിൽ മുങ്ങും?, ജാതി സെൻസസ് ചോദ്യാവലി റദ്ദാക്കണമെന്ന് കോൺ​ഗ്രസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ‌