സോനെറ്റ് എക്സ് ലൈന്‍ IMAGE CREDIT: kia
Business

പത്തുലക്ഷം രൂപയില്‍ താഴെ; പുത്തന്‍ ലുക്കില്‍ സോനെറ്റും സെല്‍റ്റോസും; നിരവധി ഫീച്ചറുകള്‍

പുതുതായി അഞ്ചു വേരിയന്റുകളും എക്‌സ് ലൈനും അവതരിപ്പിച്ച് ജനപ്രിയ മോഡലുകളായ സെല്‍റ്റോസ്, സോനെറ്റ് എന്നിവയ്ക്ക് പുത്തന്‍ ലുക്ക് നല്‍കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതുതായി അഞ്ചു വേരിയന്റുകളും എക്‌സ് ലൈനും അവതരിപ്പിച്ച് ജനപ്രിയ മോഡലുകളായ സെല്‍റ്റോസ്, സോനെറ്റ് എന്നിവയ്ക്ക് പുത്തന്‍ ലുക്ക് നല്‍കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ. ഇതോടെ സെല്‍റ്റോസിന് മാത്രം 21 വേരിയന്റുകളായി. സോനെറ്റിന്റെ 22 വേരിയന്റുകളാണ് വിപണിയില്‍ ഉള്ളത്.

സെല്‍റ്റോസും സോനെറ്റും ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ പുതിയ GTX വേരിയന്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി എത്തുന്ന ഈ GTX വേരിയന്റുകള്‍ ADAS, 360ഡിഗ്രി കാമറ, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ അടക്കം നിരവധി പ്രീമിയം ഫീച്ചറുകളുമായാണ് വരുന്നത്.

എക്സ്-ലൈന്‍ വേരിയന്റുകള്‍ അറോറ ബ്ലാക്ക് പേള്‍ നിറത്തില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇത് ഓള്‍-ബ്ലാക്ക് ഗ്ലോസി ഫിനിഷ് വാഗ്ദാനം ചെയ്യുന്നു. ഈ പുതിയ രൂപം നിലവിലുള്ള മാറ്റ് ഗ്രാഫൈറ്റ് ഓപ്ഷന് കൂടുതല്‍ മിഴിവ് പകരുന്നു.

സെല്‍റ്റോസിന്റെ പുതിയ മോഡലുകള്‍ക്ക് 18,99,900 രൂപയാണ് വില വരിക. സോനെറ്റിന്റെ പുതിയ വേരിയന്റുകള്‍ക്ക് 9,59,900 രൂപ മുതല്‍ 14,55,900 രൂപ വരെയാണ് വില.

കിയ സെല്‍റ്റോസ്:

GTX വേരിയന്റ്:

സോളാര്‍ ഗ്ലാസ്

വെളുത്ത കാലിപ്പറുകള്‍ (മുന്നിലും പിന്നിലും)

വായുസഞ്ചാരമുള്ള ഇരിപ്പിടങ്ങള്‍

ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്)

360-ഡിഗ്രി ക്യാമറ

സ്ലൈഡിംഗ് സെന്റര്‍ ആംറെസ്റ്റ്

7DCT ഉള്ള Smartstream G1.5 TGDi (ടര്‍ബോ പെട്രോള്‍).

6AT ഉള്ള ഡീസല്‍ 1.5L CRDi VGT

എക്‌സ്-ലൈന്‍:

അറോറ ബ്ലാക്ക് പേള്‍ നിറം

സോളാര്‍ ഗ്ലാസ്

വെളുത്ത കാലിപ്പറുകള്‍ (മുന്നിലും പിന്നിലും)

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സോനെറ്റ്:

GTX വേരിയന്റ്:

ഡ്രൈവ് ആന്റ് ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡ്

വെന്റിലേറ്റഡ് സീറ്റ്‌സ്

പാഡില്‍ ഷിഫ്‌റ്റേഴ്‌സ്

360 ഡിഗ്രി കാമറ

സേഫ്റ്റി വിന്‍ഡോ

7DCT ഉള്ള Smartstream G1.5 TGDi (ടര്‍ബോ പെട്രോള്‍)

6AT ഉള്ള ഡീസല്‍ 1.5L CRDi VGT

എച്ച്ടിഎക്‌സ്:

വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍

റിയര്‍ വൈപ്പര്‍, വാഷര്‍

ആര്‍16 ഡയമണ്ട് കട്ട് അലോയ് വീലുകള്‍

എച്ച്ടികെ പ്ലസ്:

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍

സ്മാര്‍ട്ട്‌സ്ട്രീം ജി1.2 പെട്രോള്‍

സ്മാര്‍ട്ട്‌സ്ട്രീം ജി1.5 ടിജിഡിഐ( ടര്‍ബോ പെട്രോള്‍)

ഡീസല്‍ 1.5എല്‍ സിആര്‍ഡിഐ വിജിടി

എച്ച്ടികെ (O):

റിയല്‍ വൈപ്പര്‍, വാഷര്‍

സ്മാര്‍ട്ട്‌സ്ട്രീം ജി1.2 പെട്രോള്‍

ഡീസല്‍ 1.5ലിറ്റര്‍ സിആര്‍ഡിഐ വിജിടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ